ആപ്പ്ജില്ല

കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം പിടിപെട്ടു; മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകൻ മരിച്ചു

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടെയാണ് പത്മനാഭന് രോഗം പിടിപെട്ടത്. മതിയായ ചികിത്സ ലഭിക്കാത്തത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ആരോപണം

Lipi 11 Oct 2020, 7:09 pm
കാസര്‍കോട്: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. പുത്തിഗെ സൂരംബയല്‍ മൂഖാരികണ്ടം സ്വദേശി എം പത്മനാഭന്‍ (47) ആണ് മരിച്ചത്. സൂരംബയല്‍ ജിഎച്ച്എസിലെ അധ്യാപകനായിരുന്നു. പുത്തിഗെ പഞ്ചായത്തില്‍ പത്മനാഭനെ കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുൻപ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Samayam Malayalam padmanabhan
മരിച്ച പത്മനാഭന്‍


Also Read: ഈ ഗ്രാമത്തില്‍ തെരുവ് വിളക്കുകള്‍ തെളിയുന്നത് സ്വന്തമായി നിര്‍മിച്ച വൈദ്യുതി ഉപയോഗിച്ച്‌

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ അധ്യാപകനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹപ്രവര്‍ത്തകരെ വാട്‌സാപ്പില്‍ മെസേജ് ആയും ഫോൺ വിളിച്ചും അറിയിച്ചിരുന്നു. മറ്റ് ആശുപത്രിയിലേക്ക് അധ്യാപകനെ മാറ്റാന്‍ അധികൃതര്‍ തയാറായിരുന്നില്ല. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് അധികൃതരെ പത്മനാഭന്‍ അറിയിച്ചെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്ന് ഞായറാഴ്ച രാവിലെ പത്മനാഭന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

Also Read: റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി, പോലീസ് വാഹനം തല്ലി തകര്‍ത്തു, കാസര്‍കോട് യുവാവിനെ കീഴ്‌പ്പെടുത്തിയത്‌ മണിക്കൂറുകള്‍ നീണ്ട ശ്രമത്തില്‍

കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് വിദഗ്ധ ചികിത്സ ലഭ്യമാക്കുവാന്‍ കഴിയാതിരുന്നത് പരക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഗുരുതരമായ വീഴ്ചയാണ് അധികൃതര്‍ക്ക് സംഭവിച്ചതെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈകിട്ട് മൃതദേഹം സംസ്‌കരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുൻപാണ് പത്മനാഭൻ കന്നഡ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ഇദ്ദേഹം ബാങ്കിലായിരുന്നു. മൊഗര്‍ എജ്യുക്കേഷന്‍ ട്രസ്റ്റംഗമായിരുന്നു. അവിവാഹിതനാണ്. പരേതരായ കുട്ടി മേസ്ത്രിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരൻ: കൃഷ്ണന്‍.


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്