ആപ്പ്ജില്ല

പോലീസ് സ്‌റ്റേഷനുകള്‍ ഇനി ക്ലീനാകും; കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്‌

സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ട് ടയര്‍, എഞ്ചിനുകള്‍, ബാറ്ററികള്‍ എന്നിവ നശിച്ചുപോവുകയാണ്. കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നീലേശ്വരം സ്‌റ്റേഷനിലാണ് ആദ്യ നടപടി.

| Edited by Samayam Desk | Lipi 14 Sept 2020, 1:12 pm
Samayam Malayalam vehicles auction
വാഹനങ്ങള്‍ ലേലത്തിന്‌



കാസര്‍കോട്: ജില്ലയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് ശാപമോക്ഷം. പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കൂമ്പാരം ഇല്ലാതാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് ഇതിനായി നടത്തിയ കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കുന്നത്.

ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ പാലക്കാട്ടുള്ള ഒരു ഏജന്‍സിയാണ് ലേലം പിടിച്ചത്. അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഇത്തരത്തില്‍ വാഹനങ്ങള്‍ മാറ്റിയിരുന്നു. ജില്ലയില്‍ ഇതിന്റെ നടപടികള്‍ തുടങ്ങിയിരിക്കുന്നത് നീലേശ്വരം സ്റ്റേഷനിലാണ്. സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ട് ടയര്‍, എഞ്ചിനുകള്‍, ബാറ്ററികള്‍ എന്നിവ നശിച്ചുപോവുകയാണ്. പുല്ലും കാടും വളര്‍ന്ന് തുരുമ്പെടുത്ത വാഹനങ്ങള്‍ നശിച്ചത് കാരണം കോടികളുടെ പൊതു നഷ്ടമാണ് ഉണ്ടായത്.

Also Read: സിപിഎമ്മിന് തിരിച്ചടി; വെങ്ങാനൂരില്‍ പഞ്ചായത്ത് മെമ്പര്‍ അടക്കം നിരവധി പേര്‍ ബിജെപിയില്‍

ജില്ലയില്‍ ഏറ്റവും അധികം വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്നത് നീലേശ്വരത്താണ്. ദേശീയപാതയോരത്തെ സ്റ്റേഷനില്‍ വാഹനങ്ങളുടെ കൂമ്പാരം കാരണം സ്റ്റേഷന്‍ കാണാത്ത നിലയിലായി മാറിയിട്ടുണ്ട്. പോകാന്‍ വഴിമാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത്. പൂഴിമണലും കെട്ടിക്കിടക്കുന്നുണ്ട്. കോടതി നടപടികളും നൂലാമാലകളും എല്ലാറ്റിനും തടസ്സമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്