ആപ്പ്ജില്ല

പാര്‍ട്ടിയും കൈയ്യൊഴിയുന്നു... എംസി ഖമറുദ്ദീന്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വന്നേക്കും, കാസര്‍കോട്ടെ ലീഗ് നേതാക്കള്‍ പാണക്കാട്ടേക്ക്

ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വൈകാതെ അറസ്റ്റ് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് സൂചന. ആരോപണം ശക്തമായപ്പോള്‍ തന്നെ യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഖമറുദ്ദീനെ നീക്കിയിരുന്നു.

Samayam Malayalam 5 Nov 2020, 10:18 pm
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംസി ഖമറുദ്ദീനിന്‍റെ കാര്യത്തില്‍ കാസര്‍കോട്ടെ ലീഗ് നേതാക്കളും കൈവിട്ടു. ഇതോടെ എം.സി ഖമറുദ്ദീനിന്‍റെ എംഎല്‍എ സ്ഥാനം രാജിവപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ബാധ്യതകള്‍ ഖമറുദ്ദീന്‍ വ്യക്തിപരമായി തീര്‍ക്കേണ്ടതാണെന്നും അത് പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു പ്രവര്‍ത്തക സമിതിയോഗത്തിന്‍റെ തീരുമാനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കാസര്‍കോട്ട് ബുധനാഴ്ച നടന്ന യോഗത്തില്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു.
Samayam Malayalam mc khamaruddin mla may have to vacate his post
പാര്‍ട്ടിയും കൈയ്യൊഴിയുന്നു... എംസി ഖമറുദ്ദീന്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വന്നേക്കും, കാസര്‍കോട്ടെ ലീഗ് നേതാക്കള്‍ പാണക്കാട്ടേക്ക്


​എംഎല്‍എ സ്ഥാനം

എംഎല്‍എ സ്ഥാനം രാജി വപ്പിച്ച് പാര്‍ടിക്കുണ്ടായ അപമാനം പരിഹരിക്കാനാണ് ലീഗിന്‍റെ ഇപ്പോഴുള്ള ശ്രമം. ഇതിനായി കാസര്‍കോട്ടെ നേതാക്കളെ വെള്ളിയാഴ്ച രാവിലെ പാണക്കാട്ടേക്ക് വിളിപ്പിച്ചുവെന്നാണ് വിവരം. വെള്ളിയാഴ്ച സാധ്യമല്ലെങ്കില്‍ അടുത്ത ദിവസങ്ങളിലെങ്കിലും സംസ്ഥാന നേതൃത്വത്തെ വിവരം ധരിപ്പിക്കുമെന്നാണ് സൂചന. ജില്ലാ പ്രസിഡന്‍റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ പാണക്കാട്ടെത്തി യോഗ തീരുമാനം നേൃത്വത്തെ അറിയിക്കും.

​അറസ്റ്റിന് സാധ്യത

ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വൈകാതെ അറസ്റ്റ് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് സൂചന. ആരോപണം ശക്തമായപ്പോള്‍ തന്നെ യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഖമറുദ്ദീനെ നീക്കിയിരുന്നു. ഖമറുദ്ദീന്‍റെ രാജിയില്‍ കുറഞ്ഞ മറ്റൊരു നടപടിക്കും കഴിയില്ലെന്നു വ്യക്തമായതോടെയാണ് അണികളെ തണുപ്പിക്കാന്‍ ലീഗ് നേതൃത്വം കടുത്ത തീരുമാനത്തിന് നിര്‍ബന്ധിതരായത്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ഖമറുദ്ദീന്‍ ആറുമാസം സമയം നേതൃത്വത്തിന് ഉറപ്പ് നല്‍കിയ സ്ഥിതിക്ക് രാജിവക്കേണ്ടന്ന നിലപാടും ചില നേതാക്കള്‍ക്കുണ്ട്.

​ആസ്തികളെക്കാള്‍ ബാധ്യത

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പ്രശ്‌നത്തില്‍ ലീഗ് നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ തുടക്കത്തില്‍ ശ്രമം നടത്തിയിരുന്നു. ജ്വല്ലറിയുടെ ആസ്തികളുടെ കണക്കെടുക്കാന്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കല്ലട്ര മാഹിന്‍ ഹാജി നല്‍കിയ റിപ്പോര്‍ട്ടില്‍ ആസ്തിയെക്കാളും ബാധ്യതകളാണ് ഉയര്‍ന്നു നിന്നത്. എണ്ണൂറോളം പേര്‍ക്കായി 120 കോടിയോളം രൂപ നല്‍കാനുണ്ട്. ആസ്തിയായി ജ്വല്ലറി മാനേജ്മെന്‍റിന്‍റെ കൈവശമുള്ളത് ആകെ 10 കോടി രൂപയില്‍ താഴെയാണെന്നായിരുന്നു മാഹിന്‍ ഹാജിയുടെ റിപ്പോര്‍ട്ട്. ജ്വല്ലറി ചെയര്‍മാന്‍ എംസി ഖമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങളും കമ്പനി ചട്ടങ്ങള്‍ ലംഘിച്ച് ആസ്തിവകകള്‍ മറിച്ചുവിറ്റത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ പുറത്തായതും പ്രശ്‌നത്തില്‍ ഇടപെട്ട ലീഗ് നേതൃത്വത്തെ കുഴക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്