ആപ്പ്ജില്ല

കൊവിഡിനെ തോല്‍പ്പിക്കാന്‍ മൂല കോശ ചികില്‍സയും; അബുദാബി സ്റ്റെം സെല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ സംഘത്തിലെ പ്രധാനി കാസര്‍കോട്ടുകാരി

കൊവിഡ് രോഗബാധിതരുടെ രക്തത്തില്‍ നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

Samayam Malayalam 4 May 2020, 12:14 pm
കാസര്‍കോട്: കൊവിഡിനെ പ്രതിരോധിക്കാന്‍ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത അബുദാബി സ്റ്റെം സെല്‍ റിസര്‍ച്ച് സെന്ററിന്റെ സംഘത്തില്‍ മലയാളിയും. കാസര്‍കോട് കരിച്ചേരി സ്വദേശിനി ധന്യാ നായരാണ് ഈ സ്റ്റെം സെല്‍ ചികില്‍സാ വിജയസംഘത്തിലെ പ്രധാനി. കൊവിഡ് പടര്‍ന്നുപിടിച്ചശേഷം രാവും പകലും രോഗികളോടൊപ്പം ഇടപഴകിയ പരിചയവും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ചറായിരുന്നതിന്റെ അനുഭവസമ്പത്ത് കൂടി ധന്യക്കുണ്ടായിരുന്നു.
Samayam Malayalam Dhyanya Kasargod


Also Read: മലപ്പുറത്ത് നിരോധനാജ്ഞ മെയ് 17 വരെ നീട്ടി; ഓറഞ്ച് സോണിൽ ഉപാധികളോടെ ഇളവുകൾ

കൊവിഡ് രോഗബാധിതരുടെ രക്തത്തില്‍ നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. ഇതിലൂടെ വൈറസിനെ ചെറുക്കാമെന്നാണ് കണ്ടെത്തല്‍. ശ്വാസതടസമുണ്ടാകുന്ന രോഗികളില്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യും. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം പേറ്റന്‍റ് നല്‍കിയിരുന്നു.

Also Read: വയനാട്ടിൽ 200 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും 6 ലക്ഷം രൂപയുടെ ഹാന്‍സും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. മണിപ്പാള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിര്‍ച്ച് അസിസ്റ്റന്‍റായിരുന്നു ധന്യനായര്‍. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ നിന്നാണ് മെഡിക്കല്‍ മൈക്രോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത്. അബുദാബി അല്‍ അഹല്യ ആശുപത്രിയിലെ അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജറാണ് ഭര്‍ത്താവ് ഹരി പ്രസാദ് കരിച്ചേരി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്