ആപ്പ്ജില്ല

കാസര്‍കോട് കൊവിഡ് മുക്തമാകുന്നു, ഇനി ചികിത്സയിലുള്ളത് മൂന്നുപേര്‍ മാത്രം!!

കൊവിഡ്-19 ഭീതി കാസര്‍കോട് ജില്ലയില്‍ നിന്നും അകലുന്നു

Samayam Malayalam 4 May 2020, 8:37 pm
കാസര്‍കോട്: ഏറെ ആശങ്ക പരത്തിയ കൊവിഡ്-19 ഭീതി കാസര്‍കോട് ജില്ലയില്‍ നിന്നും അകലുന്നു. ഇനി ചികിത്സയിലുള്ള രോഗികള്‍ മൂന്നുപേര്‍ മാത്രം. ഒരാഴ്ചക്കകം ജില്ല കൊവിഡ് മുക്തമാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. ഇന്ന് ആര്‍ക്കും രോഗം റിപോര്‍ട്ട് ചെയ്തില്ല. ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും രോഗം ഭേദമായി.
Samayam Malayalam only three people under covid 19 treatment at kasaragod district
കാസര്‍കോട് കൊവിഡ് മുക്തമാകുന്നു, ഇനി ചികിത്സയിലുള്ളത് മൂന്നുപേര്‍ മാത്രം!!



​നാളെ ആശുപത്രി വിടും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുള്ള കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്വദേശി നാളെ ആശുപത്രി വിടും. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദേശത്തുനിന്നും വന്ന ഉദുമ സ്വദേശിയും പരിയാരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന 24 വയസുള്ള അജാനൂര്‍ സ്വദേശിയുമാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കൊവിഡ്-19 പോസിറ്റീവായ മൂന്നുപേരായി. ചെങ്കള സ്വദേശികളായ രണ്ടുപേരും ചെമ്മനാട് സ്വദേശിയായ ഒരാളുമാണ് ഇനി അവശേഷിക്കുന്നത്.

​രോഗമുക്തരായത് 98 ശതമാനത്തോളം പേർ

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോർട്ട് ചെയ്ത ജില്ലയായിരുന്നു തുടക്കത്തില്‍ കാസര്‍കോട്. ചിട്ടയായ ചികിത്സ വഴി 98 ശതമാനത്തോളം പേരെയും രോഗമുക്തമാക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു. ലോക്ക് ഡൗണും ട്രിപ്പില്‍ ലോക്ക് ഡൗണും രോഗം വ്യാപരിക്കുന്നത് തടഞ്ഞു. ഏപ്രില്‍ മാസത്തോടുകൂടി ആറുപഞ്ചായത്തുകളിലും രണ്ട് നഗരസഭയിലുമായി രോഗബാധ ഒതുങ്ങി. ഇനി സമ്പര്‍ക്കത്തിലുള്ളവരുടെ പരിശോധനാഫലമാണ് ലഭിക്കാനുള്ളത്. 340 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതിലും നെഗറ്റീവ് പ്രതിക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

​ജില്ലയില്‍ 1371 പേരാണ് നിരീക്ഷണത്തിൽ

അതേസമയം ജില്ലയില്‍ 1371 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1346 പേരും ആശുപത്രികളില്‍ 25 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി ഒരാളെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 262 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്