ആപ്പ്ജില്ല

മംഗളൂരുവില്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ ആക്രമിച്ച് കൊലപ്പെടുത്തി

ഇരുവരും തമ്മില്‍ നേരത്തെ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നം തീര്‍ക്കാന്‍ ഷക്കീര്‍ യാക്കൂബിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

Lipi 11 Jul 2020, 3:53 pm
Samayam Malayalam panchayat member attacked and killed in mangalore
മംഗളൂരുവില്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ ആക്രമിച്ച് കൊലപ്പെടുത്തി


മംഗളൂരു: ബിജെപിയെ പിന്തുണക്കുന്ന ഗ്രാമ പഞ്ചായത്തംഗത്തെ ആക്രമിച്ച് കൊലപ്പെടുത്തി. അഡ്യാര്‍ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് യാക്കൂബ് (45)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ അഡ്യാര്‍ പദവില്‍ വച്ചാണ് സംഭവം. മുന്‍ പഞ്ചായത്തംഗമായിരുന്ന ഷക്കീറിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് യാക്കൂബ് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിയതാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

ഷക്കീറും യാക്കൂബിനും തമ്മില്‍ സാമ്പത്തിക തര്‍ക്കവുമുണ്ടായിരുന്നു. പ്രശ്‌നം തീര്‍ക്കാന്‍ ഷക്കീര്‍ യാക്കൂബിനെ വിളിപ്പിക്കുകയായിരുന്നു. ഷക്കീറുമായി വാക്കേറ്റത്തില്‍ ഏര്‍പെട്ട യാക്കൂബിന്റെ നെഞ്ചില്‍ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. പിന്നീട് നാട്ടുകാരെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.

Also Read: വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; 4 പേര്‍ക്ക് രോഗമുക്തി, ചികിത്സയില്‍ കഴിയുന്നത് 55 പേര്‍!

പരിക്കു പറ്റിയ യാക്കൂബ് തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പിന്നീട് വീട്ടിലെത്തി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകനെ കൂട്ടി ഓട്ടോയില്‍ ഹൈലാന്റ് ആശുപത്രിയിലെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മംഗളൂരു കങ്കനാടി റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്