ആപ്പ്ജില്ല

അഞ്ജുശ്രീ കഴിച്ചത് എലിവിഷമോ? കൂടെ ഭക്ഷണം കഴിച്ച ആർക്കും പ്രശനങ്ങളില്ല, ഫോൺ കസ്റ്റഡിയിലെടുത്തു, എലിവിഷത്തെ കുറിച്ച് സെർച്ച് ചെയ്തെന്നും റിപ്പോർട്ട്

Kasargod Anjusree Food Poison: കാസർകോട് മരിച്ച അഞ്ജുശ്രീയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജുശ്രീയുടെ ഉള്ളിൽ ചെന്നത് എലിവിഷമാണെന്ന സൂചനയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Curated byകാർത്തിക് കെ കെ | Samayam Malayalam 9 Jan 2023, 9:55 am
കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ലെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജിതമാക്കി. വിഷം ഉള്ളിൽ ചെന്നാണ് പെൺകുട്ടിയുടെ മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam Anju Sree
അഞ്ജുശ്രീ


Also Read: ഭക്ഷ്യവിഷബാധയേറ്റ് നഴ്സിൻ്റെ മരണം: 'മലപ്പുറം കുഴിമന്തി' ഉടമ അറസ്റ്റിൽ

ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ദിവസം പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആന്തരിക അവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധന ഫലം പുറത്തു വന്നാലാണ് കൂടുതൽ കാര്യങ്ങൾ വെളിവാകുന്നത്.

Also Read: ആഭ്യന്തര സെക്രട്ടറിയുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; വി വേണുവിനും ഭാര്യക്കും മകനും പരിക്ക്

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരികരിക്കണമെങ്കിൽ രാസ പരിശോധന റിപ്പോർട്ട് പുറത്ത് വരണം.

കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്കും ആദ്യദിവസം സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ അൽ റൊമാൻസിയ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

കാസ‍ര്‍കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്