ആപ്പ്ജില്ല

വീടുകളില്‍ റൂം ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ സൂക്ഷിച്ചോ; നിങ്ങളെ നിരീക്ഷിക്കാന്‍ പോലീസ് വളണ്ടിയര്‍മാര്‍ വരുന്നു

ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ വയോധികരെ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമ പ്രവൃത്തനങ്ങള്‍ക്ക് ഇവര്‍ മുന്‍കൈ എടുക്കുകയും ചെയ്യും. ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും പോലീസിനൊപ്പം സേവനത്തിന് വോളണ്ടിയര്‍മാരുമുണ്ടാകും.

Samayam Malayalam 30 May 2020, 11:02 am
കാസര്‍കോട്: വീടുകളില്‍ റൂം ക്വാറന്‍റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി പേലീസിനൊപ്പം ഇനി പോലീസ് വോളണ്ടിയര്‍മാരുമുണ്ടാകും. കൂടുതല്‍ കൊവിഡ് കേസുകള്‍ കാസര്‍കോട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ശക്തമായ നിരീക്ഷണം നടത്തുന്നതിന് പോലീസ് വളണ്ടിയര്‍ സംവിധാനം ജില്ലയിലും തുടങ്ങിയത്.
Samayam Malayalam Police in Kasargod


Also Read: ബ്രണ്ണനിലെ ബാഹ്യ സാന്നിദ്ധ്യം അഞ്ജനയെ വഴി തെറ്റിച്ചുവെന്ന് അമ്മ: മുഖ്യമന്ത്രി പഠിച്ച കാംപസ് വീണ്ടും ചർച്ചയാകുന്നു?

ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ വയോധികരെ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമ പ്രവൃത്തനങ്ങള്‍ക്ക് ഇവര്‍ മുന്‍കൈ എടുക്കുകയും ചെയ്യും. ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും പോലീസിനൊപ്പം സേവനത്തിന് വോളണ്ടിയര്‍മാരുമുണ്ടാകും. സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യ സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് വനിതാ വോളണ്ടിയര്‍മാരുള്‍പ്പെടെ 277 സന്നദ്ധ പ്രവൃത്തകരെയാണ് ജില്ലയിലെ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പോലീസ് വളണ്ടിയര്‍മാരായി നിയോഗിച്ചത്.

Also Read: പാലക്കാട് സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്ന സംഭവം; അജ്ഞാതന്‍ വനിത ഹോസ്റ്റലിലെത്തിയതെന്തിന്? ശരീരഭാഷ മോഷ്ടാവിന്‍റേതല്ലെന്ന് നിഗമനം!

പോലീസ് വോളണ്ടിയേഴ്‌സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ നീലനിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മ്മിച്ച ആം ബാന്‍ഡ് ധരിച്ചാണ് ഇവര്‍ പോലീസിനൊപ്പം സേവനത്തിറങ്ങുക. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയാലാണ് രണ്ട് വനിതാ പോലീസ് വോളണ്ടിയര്‍മാരുമുള്ളത്. പോലീസ് വോളണ്ടിയര്‍മാരായി നിയോഗിക്കുന്നതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഇവര്‍ക്ക് ആം ബാന്‍ഡ് നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്