Please enable javascript.Traffic Police Notice,സ്വന്തമായി വാഹനം ഇല്ല, നിയമലംഘനത്തിന് പിഴ അടക്കണം; എട്ടിന്‍റെ പണികൊടുത്ത് ട്രാഫിക് പോലീസ് - report about traffic police mistakenly send notice to a youth in kasaragod - Samayam Malayalam

സ്വന്തമായി വാഹനം ഇല്ല, നിയമലംഘനത്തിന് പിഴ അടക്കണം; എട്ടിന്‍റെ പണികൊടുത്ത് ട്രാഫിക് പോലീസ്

Subscribe

2022 ഫെബ്രുവരിയിൽ കാർ ട്രാഫിക് നിയമലംഘനം നടത്തിയെന്നാണ് ട്രാഫിക് പോലീസ് അയച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നത്. അധികൃതരെ വിവരം അറിയിച്ചപ്പോൾ ആദ്യം പ്രതികരണം ലഭിച്ചില്ലെന്നും യുവാവ്

ഹൈലൈറ്റ്:


  • സ്വന്തമായി വാഹനം ഇല്ല
  • കാർ നിയമലംഘനം നടത്തിയെന്ന് നോട്ടീസ്
  • എട്ടിന്‍റെ പണികൊടുത്ത് ട്രാഫിക് പോലീസ്
Traffic police notice
ട്രാഫിക് പോലീസ് നോട്ടീസ്
കാസർകോട്: സ്വന്തമായി വാഹനം പോലുമില്ലാത്ത ഖത്തറില്‍ നിന്നെത്തിയ പ്രവാസിക്ക് എട്ടിന്‍റെ പണി കൊടുത്ത് ട്രാഫിക് പോലീസ്. കാസർകോട് പടന്ന തെക്കേക്കാട് സ്വദേശി പിസി ഇമ്രാനാണ് ട്രാഫിക് നിയമലംഘനത്തിന് 250 രൂപ അടക്കാൻ നോട്ടീസ് എത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ ട്രാഫിക് നിയമലംഘനത്തിനാണ് യുവാവിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്.
വ്യാഴാഴ്ചയാണ് ഇമ്രാൻ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വന്ന ഉടനെയാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന ട്രാഫിക് നിയമലംഘനത്തിന് പിഴയടക്കാൻ നോട്ടീസ് വന്നത്. KL 60 H 9364 നമ്പർ കാറില്‍ യാത്ര ചെയ്യുമ്പോള്‍ നിയമലംഘനം നടത്തിയെന്നാണ് നോട്ടിസില്‍ പറയുന്നത്. മലപ്പുറം സ്വദേശിയായ അനീസ് എന്നയാളുടെ പേരിലാണ് ഈ കാറെന്നും വ്യക്തമായിട്ടുണ്ട്.

Also Read : സന്ദീപ് അലക്സ്കുട്ടിയെ 7 തവണ കുത്തി; മറ്റു ഡോക്ടർമാർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി; വന്ദന പുറത്തായിരുന്നെന്ന് അവരാരും അറിഞ്ഞില്ല, ഒടുവിൽ

ഈ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിഴ അടക്കാനുള്ള ലിസ്റ്റില്‍ ഉള്‍പെട്ടതിനാല്‍ തനിക്കെതിരെ മറ്റെന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ഇമ്രാന്‍. യുവാവിന്‍റെ മൊബൈല്‍ നമ്പര്‍ കൃത്യമായി നോട്ടിസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനമില്ലാത്ത തനിക്ക് നോട്ടിസ് ലഭിച്ചത് സംബന്ധിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ കൈ മലര്‍ത്തുകയാണ് ചെയ്തതെന്നും തത്കാലം നോട്ടിസിനെ അവഗണിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഇമ്രാന്‍ പറയുന്നു.

Also Read : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത, നിർണായകമാകുക ജെഡിഎസിന്റ തീരുമാനം, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ട്രാഫിക് പോലീസ് നോട്ടീസ്

ട്രാഫിക് പോലീസ് നോട്ടീസ്


പടന്നയിലെ അറിയപ്പെടുന്ന സിപിഎം വനിത നേതാവിന്‍റെ മകനാണ് ഇമ്രാൻ. സംഭവം വിവാദമായതോടെ നോട്ടീസ് പിൻവലിക്കാൻ ട്രാഫിക് പോലീസ് തയ്യാറാണെന്ന് ഇമ്രാനെ ഫോണിൽ അറിയിച്ചിട്ടുണ്ട്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ