ആപ്പ്ജില്ല

കാസർകോട് കുള്ളൻ പശുവിന്‍റെ പാല്‍ ഇനി വിപണിയിലും ലഭ്യമാകും; വിതരണം ആരംഭിച്ചു

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലോക ക്ഷീരദിനത്തില്‍ തന്നെ കാസര്‍കോട് കുള്ളന്‍ പശുവിന്‍റെ പാല്‍വിതരണം തുടങ്ങി എന്നതാണ് ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്.

Lipi 1 Jun 2021, 10:53 pm

ഹൈലൈറ്റ്:

  • കാസർകോട് കുള്ളന്‍റെ പാലിന് ഔഷധഗുണം ഏറെ
  • കുട്ടികൾ മുതൽ പ്രായമുള്ളവർക്ക് വരെ ഉപയോഗിക്കാം
  • കാർഷിക ഗവേഷണകേന്ദ്രമാണ് പാൽ വിപണിയിൽ എത്തിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kasaragod kullan pashu
കാസർകോട് കുള്ളൻ
കാസര്‍കോട്: ലോക ക്ഷീര ഭൂപടത്തില്‍ സ്ഥാനം നേടിയ കാസര്‍കോടിന്‍റെ തനത് പശുക്കളുടെ പാല്‍ ഇനി വിപണിയില്‍ ലഭിക്കും. ലോക ക്ഷീരദിനത്തില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കാസര്‍കോട് കുള്ളന്‍ പശുവിന്‍റെ പാല്‍വിതരണം ആരംഭിച്ചു. സര്‍ക്കാര്‍ സംവിധാനത്തില്‍ എ ടു ടൈപ്പ് പാല്‍ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. കേന്ദ്രത്തില്‍ കുള്ളന്‍ പശുക്കളുടെ ശേഖരം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും പാല്‍ വിതരണം തുടങ്ങിയിരുന്നില്ല. പശുക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ സംരംഭം തുടങ്ങിയത്. ഔഷധഗുണമുണ്ടെന്നതും ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ഉപയോഗിക്കാമെന്നതുമാണ് പാലിന്‍റെ പ്രത്യേകത.
13 കളക്ടര്‍മാര്‍... 25 വര്‍ഷങ്ങള്‍, ദഫേദാര്‍ പദവിയില്‍ നിന്നും പ്രവീണ്‍ രാജിന് പടിയിറക്കം, വീഡിയോ

അതേസമയം ഈ പാലിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല. സാധാരണ പശുവിന്‍ പാല്‍ ചിലരില്‍ ഉണ്ടാക്കുന്ന ദഹന പ്രശ്‌നങ്ങള്‍ എ ടു വിഭാഗത്തില്‍പ്പെടുന്ന പാലിന് ഉണ്ടാകുന്നില്ല. ഇത് കുള്ളന്‍ പശുവിന്‍റെ പാലിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ്. ലിറ്ററിന് 61 രൂപയ്ക്കാണ് ഇപ്പോള്‍ പാല്‍ വിതരണം തുടങ്ങിയിരിക്കുന്നത്.
പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നാലുവര്‍ഷം മുമ്പാണ് 20 പശുക്കള്‍ സുള്ളയയിലേയും ബദിയടുക്കയിലേയും കര്‍ഷകരില്‍ നിന്ന് വാങ്ങിയത്. പിന്നീട് ഫാം കെട്ടിടമുണ്ടാക്കി പശുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു. മൃഗസംരക്ഷണവിഭാഗത്തിന്‍റെ ശേഖരത്തില്‍ ഇന്ന് 58 കുള്ളന്‍ പശുക്കളുണ്ട്.

ദുരന്ത ഭീതി പരത്തി 60 വർഷം പഴക്കമുള്ള പമ്പ് ഹൗസ്, പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ജല അതോറ്റിറ്റി, വീഡിയോ കാണാം


മൂന്നുവര്‍ഷം പ്രായമായ പശുവിന്‍റെ ആദ്യ പ്രസവത്തില്‍ ഒന്നര ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ട്. രണ്ടരമുതല്‍ മൂന്നുലിറ്റര്‍ വരെയാണ് കുള്ളനില്‍ നിന്ന് പരമാവധി ലഭിക്കുന്ന പാലിന്‍റെ അളവ്. പശുക്കളെല്ലാം കറവയ്ക്ക് സജ്ജമാകുന്നതോടെ കൂടുതല്‍ പാല്‍ വിതരണം ചെയ്യാനാകും. ഇനി കര്‍ഷകരുടെ വീട്ടിലേക്ക് പശുക്കളെ നല്‍കി ആദായമുണ്ടാക്കുന്ന പദ്ധതിയിലാണ് ഗവേഷണ കേന്ദ്രമുള്ളതെന്ന് മൃഗ സരംക്ഷണ വിഭാഗത്തിലെ ഡോ.അനില്‍ ദാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്