ആപ്പ്ജില്ല

പതിവ് തെറ്റിച്ചില്ല, 112-ാം വയസിലും വോട്ട് ചെയ്ത് നിട്ടോണി; പ്രായം തോൽക്കും ആവേശം!

അവസാനഘട്ട വോട്ടെടുപ്പിൽ കാസർകോട് ജനവിധി രേഖപ്പെടുത്തിയിരിക്കുകയാണ് 112 കാരനായ നിട്ടോണി. മുന്‍ തെയ്യം കലാകാരനും നാട്ടു വൈദ്യനുമാണ് നിട്ടോണി.

Lipi 14 Dec 2020, 9:46 pm
കാസര്‍കോട്: ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും 112-ാം വയസിലും നിട്ടോണി പതിവ് തെറ്റിച്ചില്ല. പ്രായത്തിൻ്റെ അവശതകളെ കൂസാതെയാണ് രാവിലെ തന്നെ കൊച്ചുമകന്‍ രവിക്കൊപ്പം ബെള്ളൂര്‍ ജിഎച്ച്എസ്എസില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്. സമ്മതിദായക അവകാശം യഥാവിധി വിനിയോഗിച്ച് മാതൃകയാകുകയാണ് ഈ 112 കാരന്‍.
Samayam Malayalam Kasaragod Theyyam Artist Nittoni
നിട്ടോണി


ബെള്ളൂര്‍ കുദ്ദു ഹൗസിലാണ് മുന്‍ തെയ്യം കലാകാരനും നാട്ടു വൈദ്യനുമായ നിട്ടോണി താമസിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തില്‍ എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിച്ച്, ഈ സമ്പ്രദായത്തെ അര്‍ഥപൂര്‍ണമാക്കണമെന്ന പക്ഷക്കാരനാണ് നിട്ടോണി. ഈ പ്രായത്തിലും ആരോഗ്യമുള്ളവരായിരിക്കുന്നതിൻ്റെ രഹസ്യം അവരുടെ പ്രകൃതി ദത്തമായ ഭക്ഷണക്രമവും ജീവിതാധ്വാനം ആണെന്ന് നിട്ടോണി പറഞ്ഞു.

Also Read: കളി ആരവങ്ങള്‍ അകലെയല്ല; നീലേശ്വരത്തിന്റെ കായിക സ്വപ്‌നം പൂവണിയുന്നു, ഇനി മിനുക്കുപണികള്‍ മാത്രം




പാളത്തൊപ്പി നിര്‍മാണത്തിലും വിദഗ്ധന്‍


തെയ്യം കലാകാരനായ നിട്ടോണി പാളത്തൊപ്പി നിര്‍മാണത്തിലും മറ്റും ഇപ്പോഴും സക്രിയമാണ്. 10-ാം വയസില്‍ അച്ഛന്‍ മായിലയാണ് പാള ഉപയോഗിച്ച് തൊപ്പി ഉണ്ടാക്കാന്‍ പഠിപ്പിച്ചത്. കൂലിപ്പണിക്കാരും കര്‍ഷകരുമാണ് പ്രധാന ഉപയോക്താക്കള്‍. ഈന്തിൻ്റെ നാരാണ് തൊപ്പി നിര്‍മാണത്തിനുള്ള വള്ളിയായി ഉപയോഗിക്കുന്നത്. പാളയെക്കാളും വള്ളി എടുക്കാനാണ് ബുദ്ധിമുട്ടാകുന്നത്. മകന്‍ എന്നും സഹായത്തിനുണ്ടാകും. ദിവസവും 60 വരെ തൊപ്പികള്‍ നിര്‍മിച്ചിരുന്നു. ഇപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ നാലോ അഞ്ചോ തൊപ്പികള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു.

Also Read:
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; 4 പേർ രക്ഷപെട്ടത് തലനാരിഴക്ക്

പ്രതിഭാധനനായ കലാകാരന്‍

ബെള്ളൂരിലെ മായില ചോമു ദമ്പതിമാരുടെ മകനായ നിട്ടോണിയുടെ ജനനം 1908 ലാണെന്നു പറയപ്പെടുന്നു. തീയതി കൃത്യമായി പറയാന്‍ പറ്റുന്നില്ല. 14-ാം വയസ് മുതലാണ് തെയ്യം കലാകാരനായത്. പഞ്ചുരുളി, ധൂമാവതി, ഗുളിക, മൂകാംബിക ഗുളിക, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങള്‍ നിട്ടോണി കെട്ടിയിട്ടുണ്ട്.
ഉത്തര കേരളത്തില്‍ മാത്രമല്ല, കര്‍ണാടകത്തിലും നിട്ടോണിയുടെ തെയ്യം പ്രസിദ്ധമാണ്.




കേരളം ആദരിക്കാന്‍ മറന്നു

തുളു ആയനക്കൂട്ട, കേരള തുളു അക്കാദമി, കര്‍ണാടക ജാനപദപരിഷത്ത് തുടങ്ങിയ സംഘടനകള്‍ നിട്ടോണിയെ ആദരിച്ചിട്ടുണ്ട്. എന്നാല്‍ മലയാളം മാത്രം അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ വൈകിയെന്ന പരിഭവം ഇദ്ദേഹത്തിനുണ്ട്.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്