ആപ്പ്ജില്ല

കാഞ്ഞങ്ങാട് വെള്ളക്കെട്ടില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവി ബാവാ നഗറില്‍ വെള്ളക്കെട്ടില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മൃതദേഹം മന്‍സൂര്‍ ആശുപതിയിലേക്ക് മാറ്റി.

Samayam Malayalam 30 Apr 2020, 10:27 pm
കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവി ബാവാ നഗറിലെ കാപ്പിലില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു. ബാവാനഗറിലെ നൂറുദ്ദീന്റെ മകന്‍ ബഷീര്‍ (6) നാസറിന്റെ മകന്‍ അജ്‌നാസ് (8), സാമിറിന്റെ മകന്‍ നിഷാദ് (7) എന്നിവരാണ് മരിച്ചത്.
Samayam Malayalam Death


Also Read: കാസർകോട് കളക്ടർക്ക് കൊവിഡ് ഇല്ല, സാംപിൾ പരിശോധനാ ഫലം നെഗറ്റീവ്

ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. നോമ്പുതുറ നേരത്ത് കുട്ടികള്‍ അടുത്ത വീടുകളില്‍ ഉണ്ടാകുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാര്‍. ഈ സമയത്ത് കാറ്റോട് കൂടിയ മഴയും ഉണ്ടായിരുന്നു. മഴയായതിനല്‍ കുട്ടികള്‍ അടുത്ത വീട്ടില്‍ തങ്ങിയിരിക്കുമെന്ന് കരുതി ആരും അന്വേഷിച്ചില്ല. എന്നാല്‍ ബാങ്കുവിളിച്ചുകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വെള്ളക്കെട്ടില്‍ പൊങ്ങികിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Also Read: മുംബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സഹോദരങ്ങളുടെ മക്കളാണ് മരണപ്പെട്ടത്. വീടിന്റെ 200 മീറ്റര്‍ അപ്പുറത്താണ് വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇത് കഴിഞ്ഞ ദിവസം പരിസരവാസികളായ ഏതാനും പേര്‍ ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. ഒരേ കുടുംബത്തില്‍പ്പെട്ട മൂന്ന് കുട്ടികളുടെ മരണം കാഞ്ഞങ്ങാട് കല്ലൂരാവിഗ്രാമത്തെ നടുക്കി. അജ്‌നാസും നിഷാദും കടപ്പുറം പി പി ടി എസ് എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ റഹ് മത്ത് മജീദിന്റെ മകളുടെ മകനാണ് ബാഷിര്‍. മൃതദേഹം മന്‍സൂര്‍ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

Also Read: Also Read: മരം വെട്ടുന്നതിനിടെ കണ്ണിൽ കമ്പി തുളച്ചുകയറി! വിദഗ്ധ ശസ്ത്രക്രിയ, ഒടുവിൽ മലപ്പുറം സ്വദേശിയ്ക്ക് ആശ്വാസം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്