ആപ്പ്ജില്ല

ആനക്കൊമ്പില്‍ തീര്‍ത്ത ഗണപതി വിഗ്രഹവുമായി കാഞ്ഞങ്ങാട് 3 പേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹം കാഞ്ഞങ്ങാട്ടേക്ക് കാറില്‍ കടത്തുന്നതായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ചെമ്മട്ടംവയലില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന ഗണപതിവിഗ്രഹം പിടികൂടുകയായിരുന്നു.

Lipi 23 Jun 2020, 11:13 pm
കാസര്‍കോട്: ആനക്കൊമ്പില്‍ തീര്‍ത്ത ഗണപതി വിഗ്രഹവുമായി മൂന്ന് പേര്‍ കാഞ്ഞങ്ങാട് ഫോറസ്റ്റിന്‍റെ പിടിയിലായി. സംഘത്തിന്‍റെ സൂത്രധാരന്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ ഫെയ്‌സ് എന്ന ട്രസ്റ്റ് നടത്തുന്ന കോട്ടയം സ്വദേശി ജോമോന്‍ ജോയി, സുഹൃത്തുക്കളായ പാലക്കാട് സ്വദേശി ബിനോജ്കുമാര്‍, കണ്ണൂര്‍ സ്വദേശി പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
Samayam Malayalam Three held with ivory ganpati idol arrested


Also Read: കൊവിഡ് കാലത്തും ബിജെപിയുടെ 'കൊലവിളി മുദ്രാവാക്യം'; മഴയിലും തിളക്കുന്നു കണ്ണൂരിലെ അക്രമ രാഷ്ട്രീയം!!

ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹം കാഞ്ഞങ്ങാട്ടേക്ക് കാറില്‍ കടത്തുന്നതായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ചെമ്മട്ടംവയലില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന ഗണപതിവിഗ്രഹം പിടികൂടുകയായിരുന്നു. 20 ലക്ഷം രൂപക്ക് കാഞ്ഞങ്ങാട്ട് വില്‍പന നടത്താനാണ് വിഗ്രഹമെത്തിച്ചതെന്നാണ് വിവരം. മറ്റു കൂടാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവി‍ഡ് സ്ഥിരീകരിച്ചു; 3 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ...

കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. ജെ. ജോസഫ്, മരുതോം സെക്ഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ബി. ശേഷപ്പ, ബി.എഫ്.ഒ. മാരായ എം. ഹരി, ആര്‍. കെ. രാഹുല്‍, എം.പി. അഭിജിത്ത്, കെ. വിശാഖ്, ഷിഹാബുദ്ദീന്‍, ജിതിന്‍, വിജയകുമാര്‍, പ്രകാശ്, അനശ്വര, ശാന്തികൃഷ്ണ, ഗിരീഷ്, സുരേന്ദ്രന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്