ആപ്പ്ജില്ല

തൃക്കരിപ്പൂര്‍ സ്വദേശി ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചു

പനിയെ തുടര്‍ന്നാണ് അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അസ്ലമിന്റെ സംസ്‌കാരം ദുബായില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Samayam Malayalam 22 May 2020, 8:50 am
Samayam Malayalam കൊവിഡ് ബാധിച്ച് മരിച്ച അസ്ലം
കൊവിഡ് ബാധിച്ച് മരിച്ച അസ്ലം


കാസർകോട്: കഴിഞ്ഞ രണ്ടാഴ്ച കാലമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായില്‍ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അസ്ലം ഒടിയാണ് മരിച്ചത്. 28 വയസായിരുന്നു. ദുബായിൽ ഖുസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം. സംസ്കാര ചടങ്ങുകൾ ദുബായിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Also Read: തൃശൂരിൽ മരിച്ച കൊവിഡ് ബാധിതയുടെ സഹയാത്രികർ പാലക്കാട് സ്വദേശികൾ

ഉടുമ്പുന്തല ഗവർണ്മെന്റ് സ്കൂളിന് സമീപമാണ് അസ്ലമിന്റെ വീട്. പിതാവ് അബ്ദുള്ള. മാതാവ്: റസിയ ടീച്ചർ, ഭാര്യ:ഷഹനാസ് മകൻ: സലാഹ്. സഹോദരങ്ങൾ: ഒ ടി തസ്ലീമ, ഒ ടി ഖദീജ. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ചൂരി ബട്ടംപാറ സ്വദേരി മധുസൂദനനും മരണപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്