ആപ്പ്ജില്ല

ലീഗ് നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ 2 പേര്‍ പിടിയില്‍, പ്രതികള്‍ പിടിയിലായത് 9 മാസത്തിന് ശേഷം

കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. 2019 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള മണിമുണ്ടയിലെയും ബപ്പായത്തൊട്ടിയിലെയും ചില യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ തുടക്കത്തിലെ അന്വേഷണം നടന്നത്.

| Edited by Samayam Desk | Lipi 26 Sept 2020, 10:05 pm
കാസര്‍കോട്: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ (45) കൈയും കാലും വെട്ടിവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ ഒന്‍പതുമാസത്തിന് ശേഷം പിടിയില്‍. ഉപ്പള കൈക്കമ്പ ബങ്കള കോംപൗണ്ടില്‍ ആദം ഖാന്‍(24), ഉപ്പള നയാബസാര്‍ അമ്പാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷ എന്ന നൗഷാദ്(23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. എസ്പിയും ഡിവൈഎസ്പിയും കുമ്പള സിഐ പ്രമോദും അടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.
Samayam Malayalam Two Youth Arrested For Murder Attempt  Case
അറസ്റ്റിലായ ആദം ഖാനും നൗഷാദും


Also Read: ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാൻ കന്നി അയ്യപ്പനായി സന്നിധാനത്ത്... എസ് പി ബി എന്ന മനുഷ്യ സ്നേഹിയെ ഓര്‍ത്തെടുത്ത് പത്തനംതിട്ട

ഇവരെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. 2019 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള മണിമുണ്ടയിലെയും ബപ്പായത്തൊട്ടിയിലെയും ചില യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ തുടക്കത്തിലെ അന്വേഷണം നടന്നത്. 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വെളുത്ത ആള്‍ട്ടോ കാറിലാണ് അക്രമിസംഘം എത്തിയത്.

Also Read: ജില്ലയിൽ ആദ്യമായി ഹോം ഐസോലേഷനില്‍ കൊവിഡ് ചികിത്സ നടത്തിയ കുടുംബം രോഗമുക്തി നേടി

അക്രമത്തിനിരയായ മുസ്തഫ മണിമുണ്ടയിലെ യുവാവിനെതിരെ മൊഴി നല്‍കിയിരുന്നു. 33 ഓളം വെട്ടേറ്റ മുസ്തഫ ഒരു മാസത്തിലധികമാണ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. രണ്ട് അടിയന്തിര ശസ്ത്രക്രിയയും നടത്തിയിരുന്നു. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷവും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെതിരെ ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ്പയ്ക്ക് മുസ്തഫ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തെ മാറ്റി ഒരാഴ്ചയ്ക്കുള്ളിലാണ് കേസിന് തുമ്പായതും പ്രതികള്‍ അറസ്റ്റിലായതും.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്