ആപ്പ്ജില്ല

കൊവിഡ് ചതിച്ചു, അരങ്ങുകള്‍ ഉണര്‍ന്നില്ല... ജീവിക്കാനായി മീന്‍ വില്‍പ്പന നടത്തി ഫോക് ലോര്‍ അവാര്‍ഡ് ജേതാവ്

സംസ്ഥാനത്ത് തന്നെ ശ്രദ്ധേയനായ നടന്‍ പാട്ടുകലാകാരനാണ് സുരേഷ് പള്ളിപ്പാറ. കലാഭവന്‍ മണിയുടെ അതേ ശബ്ദത്തില്‍ പാടുന്നതാണ് സുരേഷിനെ ശ്രദ്ധേയനാക്കിയത്. നിരവധി ഗ്രൂപ്പുകള്‍ക്ക് വേണ്ടി നൂറോളം വേദികളിലും, നിരവധി ചാനലുകളിലും നാടന്‍പാട്ട് അവതരിപ്പിച്ചുവരികയായിരുന്നു.

| Edited by Samayam Desk | Lipi 17 Aug 2020, 7:24 pm
കാസര്‍കോട്: കൊവിഡ് ചതിച്ചത് സാധാരണക്കാരെ മാത്രമല്ല, അരങ്ങുകളില്‍ തിളങ്ങുന്ന കലാകാരന്മാരെയുമാണ്. കൊവിഡ് നിവാരണ നിയമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഒരിടത്തും വേദികളും അരങ്ങുകളും ഉണര്‍ന്നിട്ടില്ല. ഒടുവില്‍ വീട്ടിലെ പട്ടിണി മാറ്റാന്‍ മറ്റു മാര്‍ഗം തേടേണ്ട അവസ്ഥയാണ് കല ഉപജീവനമാക്കിയ കലാകാരന്മാര്‍ക്ക്. ഈ വര്‍ഷത്തെ ഫോക്‌ലോര്‍ അക്കാദമി ജേതാവും നാടന്‍ പാട്ട് കലാകാരനുമായ സുരേഷ് പള്ളിപ്പാറ സുഹൃത്ത് പിലിക്കോട്ടെ ടിവി വത്സരാജുമൊത്ത് മീന്‍ വില്‍പ്പനക്കിറങ്ങിയിരിക്കുകയാണ്.
Samayam Malayalam Suresh Pallippara


Also Read: ഒന്നരമാസത്തിനു ശേഷം തലസ്ഥാന നഗരി ഉണര്‍ന്നു; ഓണത്തിരക്ക് തുടങ്ങി... വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തിരക്ക്

സംസ്ഥാനത്ത് തന്നെ ശ്രദ്ധേയനായ നടന്‍ പാട്ടുകലാകാരനാണ് സുരേഷ് പള്ളിപ്പാറ. കലാഭവന്‍ മണിയുടെ അതേ ശബ്ദത്തില്‍ പാടുന്നതാണ് സുരേഷിനെ ശ്രദ്ധേയനാക്കിയത്. നിരവധി ഗ്രൂപ്പുകള്‍ക്ക് വേണ്ടി നൂറോളം വേദികളിലും, നിരവധി ചാനലുകളിലും നാടന്‍പാട്ട് അവതരിപ്പിച്ചുവരികയായിരുന്നു. ഇതു തന്നെയായിരുന്നു ജീവിതമാര്‍ഗവും. സുരേഷ് പള്ളിപ്പാറക്ക് നാടന്‍ കലാ അക്കാദമിയുടെ 2019 ലെ ഫെല്ലോഷിപ്പും 2020ലെ അവാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതീക്ഷകള്‍ തെറ്റിച്ച് വരുമാന മാര്‍ഗം അടഞ്ഞപ്പോള്‍ നിശ്ചയ ദാര്‍ഡ്യത്തോടെ ജീവിക്കാന്‍ മീന്‍ വില്‍പ്പനക്കിറങ്ങുകയായിരുന്നു. കൂടെ പ്രിയ സുഹൃത്തുമായ പിവി വത്സരാജും മീന്‍ വില്‍പനക്കുണ്ട്.

Also Read: ഒന്നരമാസത്തിനു ശേഷം തലസ്ഥാന നഗരി ഉണര്‍ന്നു; ഓണത്തിരക്ക് തുടങ്ങി... വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തിരക്ക്

ലോക്ക് ഡൗണോടെ ജീവിതം വഴിമുട്ടിയ കഥ വല്‍സരാജിനുമുണ്ട് പറയാന്‍. കാലിക്കടവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന യൂസ്ഡ് ബൈക്ക് ഷോറൂമിന്‍റെ ഉടമസ്ഥനാണ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി കച്ചവടമില്ല. ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്. നിരവധി വാട്‌സപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായി പ്രവര്‍ത്തിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവരികയായിരുന്നു വല്‍സരാജ്. ജീവിത പ്രതിസന്ധി നേരിട്ടപ്പോള്‍ ഇരുവരും ചേര്‍ന്ന് മത്സ്യവില്‍പ്പനക്കിറങ്ങുകയായിരുന്നു. മടക്കരയില്‍ നിന്നും ലേലം വിളിച്ചെടുക്കും. പിന്നീട് ഓട്ടോയില്‍ ചീമേനി, ചെമ്പ്ര കാനം, തിമിരി കാലിക്കടവ്, പിലിക്കോട് എന്നീ പ്രദേശങ്ങളില്‍ വില്‍പന നടത്തും. രാവിലെ മുതല്‍ സന്ധ്യവരെ അധ്വാനിച്ചാല്‍ അന്നത്തെ ജീവിതച്ചെലവ് മാത്രമേ ലഭിക്കൂവെന്ന് സുരേഷും വല്‍സരാജും പറയുന്നു. കൊവിഡ് കാലം കഴിയുന്നതുവരെ ഇതു തുടരുമെന്നും അവര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്