ആപ്പ്ജില്ല

ഭക്തർക്ക് തെയ്യം കാണാൻ ഇനി തോണി തുഴയണ്ട; മരപ്പാലം നിർമ്മിച്ചു മാട്ടുമ്മൽ തറവാട്ടുകാർ

മൂന്നുവർഷത്തിൽ ഒരിക്കൽ കെട്ടിയാടുന്ന തെയ്യം കാണുന്നതിനായി നീലേശ്വരം നഗരസഭയിലെയും കയ്യൂർ– ചീമേനി പഞ്ചായത്തിലെയും തീരഗ്രാമങ്ങളിലെ ഭക്തരും നാട്ടുകാരും എത്തിചേരുന്നതു തോണിയിലൂടെ സഞ്ചരിച്ചാണ്.

Samayam Malayalam 12 Nov 2022, 12:06 pm
കാസർകോട്: മാട്ടുമ്മൽ ദീപിലെ തെയ്യം കാണാൻ ഇനി ഭക്തർ തോണി തുഴഞ്ഞും ചങ്ങാടം കയറിയും എത്തേണ്ട. തെയ്യം കാണാനായി വരുന്നവർക്ക് പാലായി മാട്ടുമ്മലെത്താൻ മരപ്പാലം നിർമിച്ചിരിക്കുകയാണ് മാട്ടുമ്മൽ തറവാട്ടുകാർ. ഉഗ്രപ്രതാപികളായ ദണ്ഡ്യങ്ങാനത്ത് ഭഗവതി അടക്കമുള്ള 10 ഓളം തെയ്യങ്ങൾ കെട്ടിയാടുന്ന തറവാടാണ് പാലായിലെ മാട്ടുമ്മൽ തറവാട്. പക്ഷേ, ഈ തറവാട് സ്ഥിതി ചെയ്യുന്നതാവാട്ടെ പുഴയിലുള്ള ദ്വീപിലും.
Samayam Malayalam bridge


Also Read: തെളിവെടുപ്പിനിടെ ഫോട്ടോഷൂട്ടിന് നിര്‍ബന്ധിച്ചു, മോശം പെരുമാറ്റം; എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

മൂന്നുവർഷത്തിൽ ഒരിക്കൽ കെട്ടിയാടുന്ന തെയ്യം കാണുന്നതിനായി നീലേശ്വരം നഗരസഭയിലെയും കയ്യൂർ– ചീമേനി പഞ്ചായത്തിലെയും തീരഗ്രാമങ്ങളിലെ ഭക്തരും നാട്ടുകാരും എത്തിചേരുന്നതു തോണിയിലൂടെ സഞ്ചരിച്ചാണ്. വർഷ കാലത്ത് ദ്വീപ് മലവെള്ളത്താൽ നിറയും. തറവാടിന്‍റെ പാതി ഭാഗം വരെ വെള്ളത്തിനടിയിലാകും. ഇത്തരത്തിൽ ഗ്രാമക്കാഴ്ചകളിൽ വേറിട്ട് നിൽക്കുന്ന തറവാട്ടിലെ തെയ്യം കാണാൻ ഭക്തരുടെ എണ്ണം വർധിച്ചതോടെയാണ് സ്വന്തമായി മരപ്പാലം നിർമിക്കുകയെന്ന ആശയത്തിലേക്ക് തറവാട്ടുകാർ എത്തിയതെന്നു ഭാരവാഹി മധു പാലായി പറയുന്നു.

കാസ‍ര്‍കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഈ മാസം 27, 28 തീയതികളിലാണ് ഈ ദ്വീപിൽ കളിയാട്ടം അരങ്ങേറുക. കണ്ണൂർ, കാസർകോട് ജില്ലകളിലായി മുന്നൂറോളം കുടുംബങ്ങളാണ് ഈ തറവാട്ടിൽ ഉള്ളത്. 10 എക്കറോളം നീളത്തിൽ കിടക്കുന്ന ദ്വീപിൽ ആകെയുള്ളത് ഈ തറവാട് മാത്രമാണ്. ഈ ദ്വീപ് മുഴുവൻ തറാവാടിന്‍റെ അധീനതയിലായിരുന്നു. മൂന്ന് വർഷത്തിലൊരിക്കൽ തറവാട്ടിൽ നടക്കുന്ന കളിയാട്ടം കാണുന്നതിനു വേണ്ടി മാത്രമാണു സമീപ ഗ്രാമങ്ങളിലുള്ളവർ തോണി കയറി ഇവിടെ എത്തുന്നത്. തറവാട്ടിൽ‍‍‍ നിത്യദീപം തെളിയിക്കുന്നതിന് എല്ലാ ദിവസവും തറവാടിന്‍റെ ചുമതലപ്പെട്ടവർ എത്തുന്നതും തോണിയിൽ തന്നെയായിരുന്നു.

Also Read: ഭര്‍ത്താവ് വഴിയിലുപേക്ഷിച്ചു, ഭാര്യ പിന്നാലെ ഓടി; കാര്യമറിയാതെ നാട്ടുകാരും ഓടി, അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ആദ്യ ഘട്ടത്തിൽ താത്ക്കാലിക പാലം നിർമിച്ചെങ്കിലും തെയ്യം കഴിഞ്ഞതോടെ മലവെള്ള പാച്ചിലിൽ അതു തകർന്നു പോയി. അതുകൊണ്ട് തന്നെ ഏറെ സുരക്ഷയുള്ള പാലമാണ് ഇത്തവണ നിർമിച്ചത്. ഒരു ലക്ഷത്തോളം രൂപ ഇതിനായി തറവാട്ടുകാർ ചെലവഴിച്ചു കഴിഞ്ഞു. ഭക്തരെ സംബന്ധിച്ചിടത്തോളം താത്ക്കാലിക പാലം ഏറെ ആശ്വാസമാണ്. കാരണം ദൈവങ്ങൾ നിറഞ്ഞാടുന്ന ദ്വീപിലേക്കു തോണി കയറാതെ എത്തി ഇഷ്ട ദേവതമാരെ കൺകുളിർകെ കാണാമെന്ന സന്തോഷത്തിലാണു ഭക്തർ. പാലായി ഷട്ടർ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ദീപില്‍ നിന്നുള്ള പുഴയുടെ കാഴ്ചയും ഏറെ മനോഹരമാണ്.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്