ആപ്പ്ജില്ല

8 വയസുകാരിയ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു, പെൺകുട്ടിക്ക് ​ഗുരുതരം, സിസിടിവി ദൃശ്യം പുറത്ത്

Youth throws student on floor: മഞ്ചേശ്വരം ഉദ്യാവറിലെ പെൺകുട്ടിയെയാണ് ബന്ധുവായ അബൂബക്കർ (30) എന്നയാൾ പൊക്കിയെടുത്ത് നിലത്തെറിഞ്ഞതെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു. ഈ യുവാവിനെതിരെ ഐപിസി 307, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.

Lipi 18 Nov 2022, 12:10 am

ഹൈലൈറ്റ്:

  • ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
  • പെൺകുട്ടിയെ നിലത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
  • ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസർകോട്: മദ്രസയിലേയ്ക്ക് പോവുകയായിരുന്ന ഒമ്പതുവയസുകാരിയെ എടുത്തെറിഞ്ഞു നിലത്തിട്ട് യുവാവ്. കാസർകോട് മഞ്ചേശ്വരത്തെ ഉദ്യാവറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മയക്കുമരുന്നിന് അടിമയായ ബന്ധുവായ യുവാവ് മാനസിക വിഭ്രാന്തിയിൽ എട്ട് വയസുള്ള പെൺകുട്ടിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ നിലത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
Also Read: തളിപ്പറമ്പിൽ വാടക വീടെടുക്കുന്നവരുടെ എണ്ണം കൂടുന്നു, നാട്ടുകാർക്ക് സംശയം, അന്വേഷിക്കുമ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ

മഞ്ചേശ്വരം ഉദ്യാവറിലെ പെൺകുട്ടിയെയാണ് ബന്ധുവായ അബൂബക്കർ (30) എന്നയാൾ പൊക്കിയെടുത്ത് നിലത്തെറിഞ്ഞതെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു. ഈ യുവാവിനെതിരെ ഐപിസി 307, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ വന്ന യുവാവ് എടുത്ത് പൊക്കി നിലത്തെറിയുകയായിരുന്നു.

Also Read: 45 വർഷം കോൺഗ്രസിനൊപ്പം, ഒടുവിൽ എന്തുകൊണ്ട് സിപിഎമ്മിലേക്ക്? സി കെ ശ്രീധരന് പറയാനുള്ളത്

നിലത്ത് വീണ പെൺകുട്ടി ഒരുതവണ എഴുന്നേറ്റപ്പോൾ തലകറങ്ങി വീണ്ടും നിലത്ത് വീഴുകയും പിന്നീട് ഇഴഞ്ഞ് നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഉച്ചയോടെ യുവാവിനെ കസ്റ്റഡയിലെടുത്തു. പെൺകുട്ടിയെ സ്കാനിങ്ങിനും മറ്റും വിധേയമാക്കിയിട്ടുണ്ട്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്