ആപ്പ്ജില്ല

കൊല്ലത്ത് 6 വയസുകാരി കൊവിഡ് ബാധിച്ച് മരിച്ചു; രോഗികളുടെ പ്രതിദിന എണ്ണം 300 കടന്നു, സ്ഥിതി ഗുരുതരം

കൊല്ലത്ത് ഞായറാഴ്ച 328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്നൂറ് കടക്കുന്നത്. കൊല്ലം കോർപ്പറേഷൻ പരിധിയിൽ 61 പേർക്ക് രോഗം.

Lipi 7 Sept 2020, 12:22 am
കൊല്ലം: ജില്ലയിൽ ഞായറാഴ്‌ച 328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് രോഗ നിരക്ക് 300 കടന്നത്. സെപ്റ്റംബർ നാലിന് 248 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. ഞായറാഴ്‌ചയിലെ രോഗ നിരക്കിൽ സംസ്ഥാനത്ത് കൊല്ലം രണ്ടാം സ്ഥാനത്താണ്. കൊല്ലം കോർപ്പറേഷൻ പരിധിയിൽ മാത്രം ഞയറാഴ്ച 61 പേർക്ക് രോഗബാധയുണ്ടായി.
Samayam Malayalam Kollam COVID 19
പ്രതീകാത്മക ചിത്രം


Also Read: കടൽക്ഷോഭത്തിൽ തമിഴ്നാട് ബോട്ട് അപകടത്തിൽപ്പെട്ടു; 2 തൊഴിലാളികൾക്ക് പരിക്ക്

ശക്തികുളങ്ങര, കാവനാട്, ആശ്രാമം, തിരുമുല്ലാവാരം മേഖലകളിലാണ് രോഗ ബാധ കൂടുതൽ. തേവലക്കര, പെരിനാട്, തൃക്കോവിൽവട്ടം, മയ്യനാട്, തൊടിയൂർ, കരുനാഗപ്പള്ളി, ഓച്ചിറ, കരീപ്ര, കുലശേഖരപുരം, ശാസ്താംകോട്ട, നെടുമ്പന, ശൂരനാട്, മൈനാഗപ്പള്ളി, പത്തനാപുരം, തലവൂർ, ആലപ്പാട് പ്രദേശങ്ങൾ രോഗ ബാധയുടെ നിഴലിലാണ്. സമ്പർക്കം വഴി 302 പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

Also Read: പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികളിൽ 2 പേർ കൂടി അറസ്റ്റിൽ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം വടക്കൻ മൈനാഗപ്പള്ളി കാരൂർ കടവ് തട്ടുപുരയ്ക്കൽ കിഴക്കതിൽ നവാസിന്റെ മകൾ ആയിഷ (6) ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കഴിഞ്ഞ മാസം 18 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഇവിടെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. Also Read: വാളകം കൊലക്കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ

സെപ്റ്റംബർ ഒന്നിന് കൊല്ലം കോർപ്പറേഷൻ കൈക്കുളങ്ങര സ്വദേശി ആൻ്റണി (70) മരിച്ചത് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രി, പരവൂരിലെ സ്വകാര്യ ദന്താശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്