ആപ്പ്ജില്ല

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച 50 കാരനെ രക്ഷപെടുത്തിയത് സാഹസികമായി

ജീവനക്കാരോട് സിഗരറ്റ് ചോദിച്ച ശേഷം ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്തിട്ടാണ് ഇയാൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്

Samayam Malayalam 29 Oct 2020, 6:57 am
കൊല്ലം: ബുധനാഴ്ച കൊല്ലം ജില്ലാ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ ആളെ അഗ്നിരക്ഷാസേന വിദഗ്ധമായി രക്ഷപ്പെടുത്തി. ഉമയനല്ലൂർ സ്വദേശിയെ ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് 50 വയസിനടുത്താണ് പ്രായം.
Samayam Malayalam kollam
കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആളെ രക്ഷപെടുത്തി


Also Read: മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമയനല്ലൂർ സ്വദേശി അക്രമസ്വഭാവം കാണിച്ചിരുന്നു. ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയുടെ മുകളിൽ കയറിയ ഇയാൾ ജീവനക്കാരോട് സിഗരറ്റ് ആവശ്യപ്പെട്ടു. ജീവനക്കാരും അഗ്നിരക്ഷാസേനയും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Also Read: കരിക്കിടാൻ ശ്രമിക്കുന്നതിനിടെ സൺഷെയ്‍ഡിൽ നിന്ന് കാൽ വഴുതി കിണറ്റിലേക്ക് വീണു; യുവാവ് മരിച്ചു

അക്രമാസക്തനായ ശേഷം കെട്ടിടത്തിന് മുകളിലേക്ക് പോയ രോഗി എസിയും മറ്റ് പല ഉപകരണങ്ങളും നശിപ്പിച്ചു. തുടർന്ന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാസേന വിരിച്ച വലയിലേക്ക് ഇയാൾ വീണതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.നേരത്തെ ഇയാൾ മനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നുഎന്ന്നാണ് കണ്ടെത്തൽ. കൊവിഡ് ഫലം നെഗറ്റീവ് ആണെന്ന ഫലം വന്നതിന് ശേഷം ഇയാളെ തിരുവനന്തപുരം പേരൂർക്കടയിലുള്ള മനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്