ആപ്പ്ജില്ല

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കൊല്ലത്ത് ചികിത്സയിലിരുന്നയാൾ മരിച്ചു

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 22 ആയി ഉയർന്നിരിക്കുകയാണ്. ഡൽഹിയിൽ നിന്നെത്തിയ ആളാണ് മരിച്ചത്

Samayam Malayalam 23 Jun 2020, 1:14 pm
കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 22 ആയി ഉയർന്നു. ഡൽഹിയിൽ നിന്നെത്തിയ ആളാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ. 17ാം തീയതിയാണ് ഇദ്ദേഹം കൊവിഡ് പോസീറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
Samayam Malayalam കൊവിഡ് മരണം
കൊവിഡ് മരണം


പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു വസന്തകുമാർ. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. എട്ടാം തീയ്യതി ഡൽഹിയിൽ നിന്നും പുറപ്പെട്ട വസന്തകുമാർ15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്.

Also Read: രാജ്യത്ത് കൊവിഡ് മരണം 14,000 കടന്നു։ 14,933 പുതിയ രോഗികള്‍

17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം എടുക്കാൻ ഉൾപ്പെടെ ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരളത്തിൽ ഇന്നലെ 138 പേർക്കായിരുന്ന കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്