കൊല്ലം: ഇളമ്പള്ളൂരിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം. ബിജെപി തലപ്പറമ്പ് വാർഡ് കമ്മിറ്റി ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം ഉണ്ടായത്. ഇടതുപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഓഫീസിന്റെ മുൻവശത്തുണ്ടായിരുന്ന ബോർഡ് അക്രമകാരികൾ അടിച്ചുതകർത്തു. ഓഫീസിന്റെ മുന്നിലായുള്ള കൊടിമരത്തിലെ കൊടികളും നശിപ്പിച്ചിട്ടുണ്ട്. 25 വർഷമായി സിപിഎം ഭരിച്ചിരുന്ന വാർഡ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇടത്പക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
ആക്രമണത്തിനെതിരെ ബിജെപി കുണ്ടറ പോലീസിൽ പരാതി നൽകി. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി വാർഡ് കമ്മിറ്റി അറിയിച്ചു.