ആപ്പ്ജില്ല

കടന്നൽ ഇളകിയതോ..? സമയക്കുറവോ..? പത്തനാപുരത്ത് പ്രവർത്തകരെ നിരാശരാക്കി കെ സുരേന്ദ്രൻ, വീഡിയോ കാണാം

ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പത്തനാപുരത്ത് നിർത്തിയില്ല. പ്രവർത്തകരെ കാറിലിരുന്നുകൊണ്ട് അഭിവാദ്യം ചെയ്തശേഷം സുരേന്ദ്രൻ മടങ്ങുകയായിരുന്നു.

Lipi 5 Mar 2021, 6:07 pm

ഹൈലൈറ്റ്:

  • പത്തനാപുരത്ത് പ്രവർത്തകരെ നിരാശരാക്കി കെ സുരേന്ദ്രൻ.
  • പത്തനാപുരം ടൗണിൽ സുരേന്ദ്രൻ സ്വീകരണം ഏറ്റുവാങ്ങിയില്ല.
  • കല്ലുംകടവിലും പത്തനാപുരത്തും എത്തിയ സുരേന്ദ്രൻ ധൃതിവെച്ച് യാത്ര തുടരുകയായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ കാണാൻ കാത്തു നിന്നവർ നിരാശരായി മടങ്ങി. ജില്ലാ അതിർത്തിയായ പത്തനാപുരത്ത് രാവിലെ ഒൻപതിനായിരുന്നു വിജയ യാത്രയ്ക്ക് സ്വീകരണം നിശ്ചയിച്ചിരുന്നത്. രാവിലെ എട്ടുമണി മുതൽ സ്ത്രീകളടക്കമുള്ള പ്രവർത്തകരെകൊണ്ട് കല്ലുംകടവും പരിസരവും നിറഞ്ഞിരുന്നു.
കുന്നത്തൂരിൽ ഇക്കുറിയും സ്ഥാനാർഥികൾ ഒരേ കുടുംബത്തിൽ നിന്ന്; ആർഎസ്പികൾ തമ്മിലേറ്റുമുട്ടുന്നതും ഇവിടെ മാത്രം!

പത്തരമണിയോടെ കാറിൽ കല്ലുംകടവിൽ എത്തിയ സുരേന്ദ്രൻ കാറിൽ നിന്നു കൊണ്ട് അഭിവാദ്യം ചെയ്ത ശേഷം യാത്ര തുടരുകയായിരുന്നു. സ്വീകരിക്കാനായി മാലയും ബൊക്കയും ആരതിയും വാദ്യമേളങ്ങളും തുറന്ന വാഹനവും ഒക്കെ തയ്യാറായിരുന്നെങ്കിലും ധൃതിവെച്ച് സുരേന്ദ്രൻ കാറിൽ യാത്ര തുടരുകയായിരുന്നു. പത്തനാപുരം ടൗണിൽ സുരേന്ദ്രൻ സ്വീകരണം ഏറ്റുവാങ്ങുമെന്നും സംസാരിക്കുമെന്നും കരുതി കാറിന് പിന്നാലെ നേതാക്കളും പ്രവർത്തകരും എത്തിയെങ്കിലും ടൗണിലും സുരേന്ദ്രനിറങ്ങിയില്ല. ഇത് പ്രവർത്തകരെ ഏറെ നിരാശരാക്കി.

വർഷങ്ങൾക്ക് മുമ്പ് അജ്ഞാത മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഇതിനിടെ കല്ലുംകടവിൽ കടന്നൽകൂട് ഇളകി കടന്നൽ എത്തിയതിനാലും ജില്ലയിൽ സ്വീകരണ പരിപാടിയും ചാത്തന്നൂരിൽ അടിയന്തര കോർ കമ്മറ്റിയും ഉള്ളതിനാലുമാണ് പത്തനാപുരത്തു നിന്നും ധൃതിയിൽ പോയതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എന്തായാലും സംസ്ഥാന അധ്യക്ഷൻ്റെ ധൃതി രാവിലെ മുതൽ കാത്ത് നിന്നവരെ നിരാശരാക്കി.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്