Please enable javascript.Punalur Municipality,സെക്രട്ടറിയുടെ മുറിപൂട്ടി ചെയര്‍പേഴ്‌സണ്‍; ഹാളില്‍ കുത്തിയിരുന്ന് സെക്രട്ടറി, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നാടകീയ രംഗങ്ങള്‍, വീഡിയോ - clash between punalur municipality secretary and chairperson - Samayam Malayalam

സെക്രട്ടറിയുടെ മുറിപൂട്ടി ചെയര്‍പേഴ്‌സണ്‍; ഹാളില്‍ കുത്തിയിരുന്ന് സെക്രട്ടറി, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നാടകീയ രംഗങ്ങള്‍, വീഡിയോ

Lipi 13 Sept 2021, 11:07 pm
Subscribe

പുനലൂര്‍ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. നഗരസഭാ സെക്രട്ടറിയുടെ മുറി ചെയര്‍പേഴ്‌സണ്‍ താഴിട്ട് പൂട്ടി. മുറി തുറക്കാന്‍ കഴിയാതെ വന്നതോടെ സെക്രട്ടറി ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭയുടേത് പിടിപ്പുകെട്ട ഭരണമാണെന്ന് സെക്രട്ടറി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭരണപക്ഷം സെക്രട്ടറിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.

ഹൈലൈറ്റ്:

  • പുനലൂര്‍ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍
  • സെക്രട്ടറിയുടെ മുറി പൂട്ടി ചെയര്‍പേഴ്‌സണ്‍
  • ഹാളില്‍ കുത്തിയിരുന്ന് സെക്രട്ടറി

കൊല്ലം: പുനലൂർ നഗരസഭ സെക്രട്ടറിയുടെ ഔദ്യോഗിക മുറി ചെയർപേഴ്സൺ താഴിട്ടു പൂട്ടി.
മുറിയിൽ പ്രവേശിക്കാൻ കഴിയാതെ വന്ന സെക്രട്ടറി കൗൺസിൽ ഹാളിൽ കുത്തിയിരുന്നു.
രാവിലെ 10 മണിയോടെയാണ് പുനലൂർ നഗരസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ലീവ് കഴിഞ്ഞ് തിരികെയെത്തിയ നഗരസഭാ സെക്രട്ടറിക്ക് ഓഫീസ് മുറിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല .

ചെയർപേഴ്സൺ സെക്രട്ടറിയുടെ മുറി താഴിട്ടു പൂട്ടി താക്കോൽ കൈവശം വയ്ക്കുകയായിരുന്നു.
പുനലൂർ നഗരസഭ ഭരണം പിടിപ്പുകെട്ടതാണെന്ന് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറി സന്ദേശം അയച്ചിരുന്നു. ഇതേതുടർന്ന് സെക്രട്ടറിയും ഭരണകക്ഷി അംഗങ്ങളും തമ്മിൽ വാക്കേറ്റം നടക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സെക്രട്ടറി അവധിയിൽ പോകുന്നത്

അവധി കഴിഞ്ഞ് തിരികെ എത്തിയ സെക്രട്ടറിയോട് പ്രതീകാരം തീർക്കുന്നരീതിയിൽ ഭരണകക്ഷി അംഗങ്ങൾ പ്രതികരിക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം.
സെക്രട്ടറി അവധിയിൽ പ്രവേശിച്ചതിനാൽ നഗരസഭയുടെ ദൈനംദിന പ്രവൃത്തികൾ മുടങ്ങിയിരുന്നു. പകരം ചാർജ് നൽകിയിരുന്ന ഉദ്യോഗസ്ഥന് ശമ്പളം ബില്ല് ഉൾപ്പെടെയുള്ളവ ഒപ്പിടാൻ കഴിയാത്ത സാഹചര്യമായിരുന്നു. പ്രശ്നപരിഹാരത്തിനായി ഭരണകക്ഷി അംഗങ്ങളും സെക്രട്ടറിയും ചെയർപേഴ്സൻറെ റൂമിൽ ചർച്ച നടത്തി.
മേയർക്ക് വധഭീഷണിയും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തലും; യുവാവ് അറസ്റ്റിൽ

ചർച്ചയ്ക്കൊടുവിൽ സെക്രട്ടറി തിരികെ ജോലിയിൽ പ്രവേശിച്ചു. സെക്രട്ടറിയുടെ റൂം ചെയർപേഴ്സൺ പൂട്ടിയിട്ടു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് നഗരസഭയുടെ വിശദീകരണം. സെക്രട്ടറി ലീവില്‍ പോയ സമയത്ത് മുറി പൂട്ടിയിരുന്നില്ലെന്നും അതിനാല്‍ ചെയര്‍ പേഴ്‌സണ്‍ മുറിപൂട്ടി താക്കോല്‍ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

അതേസമയം മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്ന് പരാതി. ബാങ്ക് സെക്രട്ടറി ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിൽ പരാതിയെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസും എസ്ഡിപിഐയും ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ