ആപ്പ്ജില്ല

'ജനവിധിയെ അപമാനിക്കുന്നു'; ആരോപണങ്ങൾക്ക് പി സി വിഷ്ണുനാഥിൻ്റെ മറുപടി, വീഡിയോ കാണാം

മുഖ്യമന്ത്രിയുടെയും ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ആരോപണങ്ങൾക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. കുണ്ടറയിലെ വിഷ്ണുനാഥിൻ്റെ ജയം ബിജെപി വോട്ട് മറിച്ചാണെന്നായിരുന്നു ആരോപണം.

Lipi 5 May 2021, 10:37 pm

ഹൈലൈറ്റ്:

  • മുഖ്യമന്ത്രിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും മറുപടിയുമായി പി സി വിഷ്ണുനാഥ്.
  • 'ജനവിധിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം'.
  • കുണ്ടറയിലെ ജയം ബിജെപി വോട്ട് മറിച്ചാണെന്നായിരുന്നു ആരോപണം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: കുണ്ടറയിലെ ജയം ബിജെപി വോട്ട് മറിച്ചാണെന്ന മുഖ്യമന്ത്രിയുടെയും ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ആരോപണങ്ങൾക്ക് മറുപടിയുമായി നിയുക്ത എംഎൽഎ പി സി വിഷ്ണുനാഥ്. കുണ്ടറയിലെ ജനവിധിയെ അപമാനിക്കുന്നത് മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും അവസാനിപ്പിക്കണമെന്ന് പി സി വിഷ്ണുനാഥ്‌ ആവശ്യപ്പെട്ടു.
സിനിമാ സ്‌റ്റൈല്‍ ചേസിംഗ്.... അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തെ പിടിച്ച് പോലീസ്‌

കുണ്ടറയിലെ ജനങ്ങൾ വോട്ടു ചെയ്ത് വിജയിപ്പിച്ച സ്ഥാനാർഥി വോട്ടു കച്ചവടം നടത്തിയാണ് ജയിച്ചതെന്ന് പറഞ്ഞാൽ കുണ്ടറയിലെ ജനങ്ങൾ പണം വാങ്ങി വോട്ട് ചെയ്യുന്നവരാണോ എന്ന് മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കണം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രണ്ടുപേരും പറയുന്നത്. കഴിഞ്ഞ തവണ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 79,000 ൽ അധികം വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ 71,000 വോട്ടാണ് ലഭിച്ചത്. 8,000 ത്തോളം വോട്ടിൻ്റെ കുറവ് മേഴ്‌സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും ചേർന്ന് കച്ചവടം നടത്തിയതാണോ എന്ന് വ്യക്തമാക്കണമെന്നും പി സി വിഷ്ണുനാഥ്‌ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്