കൊല്ലം: കല്ലടയാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടു കാണാതായ പുത്തൂർ സ്വദേശി സാൻജോ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ആയിരംനെല്ലൂരിലെ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്.
അല്‍പ്പ സമയത്തിന് ശേഷം സാൻജോ സജിയെ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരിന്നു. തുടർന്ന് പുനലൂർ ഫയർഫോഴ്സും ഏരൂർ പോലീസും നാട്ടുകാരുടെ സഹായത്തോടെ കല്ലടയാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ രാത്രി വൈകിയും കണ്ടെത്താനായില്ലായിരിന്നു. പിന്നീട് വെളളിയായാഴ്ച്ച രാവിലെ വീണ്ടും കല്ലട ആറ്റിൽ നടത്തിയ തിരച്ചിലിലാണ് സാൻജോ സജിയുടെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴയെ തുടർന്ന് ആറ്റിൽ ഉണ്ടായ കുത്തൊഴുക്ക് ശക്തമായിരുന്നു.