ആപ്പ്ജില്ല

കിണറിനെടുത്ത കുഴിയിൽ 15 കിലോയുള്ള കല്ല്; ഇരുട്ടിൽ തിളക്കം! സംഭവം കൊല്ലത്ത്, വീഡിയോ കാണാം

കൊല്ലം കൊട്ടിയത്ത് കിണർ കുഴിക്കുന്നതിനിടെ തിളക്കമുള്ള കല്ല് കണ്ടെത്തി. വൈദ്യുതി മുടങ്ങിയ ദിവസം കല്ലിൽ തിളക്കമനുഭവപ്പെട്ടു. ഇതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് കല്ല് പുരാവസ്തു വകുപ്പിന് കൈമാറി.

Lipi 14 Aug 2021, 12:18 am

ഹൈലൈറ്റ്:

  • കിണർ കുഴിക്കുന്നതിനിടെ ലഭിച്ചത് തിളക്കമുള്ള കല്ല്.
  • ജില്ലാ ഭരണകൂടം പുരാവസ്തു വകുപ്പിന് കല്ല് കൈമാറി.
  • ജെം ലാബിലേക്ക് കല്ല് അയച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: കൊട്ടിയത്ത് കിണർ കുഴിക്കുന്നതിനിടെ ലഭിച്ച തിളക്കമുള്ള കല്ല്, ജില്ലാ ഭരണകൂടം പുരാവസ്തു വകുപ്പിന് കൈമാറി. സബ് കളക്ടറുടെ നിർദേശ പ്രകാരമാണ് ജെം ലാബിലേക്ക് കല്ല് അയച്ചത്. കൊല്ലം ജില്ലയിൽ തന്നെ ഇത്തിക്കരയാറ്റിലും പരിസരത്തും വർഷങ്ങൾക്ക് മുൻപ് വില കൂടിയ കല്ലുകൾ കണ്ടെത്തിയിരുന്നു.
രേവതിയുടെ മരണം പോലീസ് അന്വേഷണമില്ല; കുടുംബത്തിന് പെറ്റിയടിച്ചത് രണ്ട് തവണ

കൊട്ടിയത്ത് വീട് നിർമാണത്തിൻ്റെ ഭാഗമായി കിണറിനെടുത്ത കുഴിയിൽ നിന്നാണ് കല്ല് ലഭിച്ചത്. നാലു മാസം മുമ്പായിരുന്നു സംഭവം. 15 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്നു. വലുപ്പത്തിലും ആകൃതിയിലും വ്യത്യസ്തത തോന്നിയ കരാറുകാരൻ കല്ല് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ രാത്രി വൈദ്യുതി മുടങ്ങിയ ദിവസം കല്ലിൽ തിളക്കമനുഭവപ്പെട്ടു.

മദ്യലഹരിയിൽ കാറുമായി യുവാക്കൾ; വൈദ്യുതി പോസ്റ്റ് ഒടിച്ചു! പോലീസിനു നേരെ ആക്രമണം; 5 പേർ പിടിയിൽ, വീഡിയോ കാണാം

കല്ല് വില കൂടിയതാണെന്ന സംശയത്താൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്തെത്തി. സബ് കളക്ടറുടെ നിർദേശപ്രകാരം പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും കല്ല് പരിശോധിച്ചു. പിന്നീട് വിലപിടിപ്പുള്ളത് ആണോ എന്ന് സ്ഥിരീകരിക്കുന്നതിനു വേണ്ടി ജെം ലാബിലേക്ക് അയച്ചു.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്