ആപ്പ്ജില്ല

മുളങ്കാടകം ക്ഷേത്രത്തിൽ വൻ അഗ്നിബാധ, ചുറ്റമ്പലത്തിന്‍റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു

ആയിരം വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിലാണ് തീപിടിത്തം ഉണ്ടായത്. കെടാവിളക്കിൽ നിന്ന് തീ പടർന്നതായാണ് നിഗമനം. തടി കൊണ്ട് നിമിച്ചിട്ടുള്ള ഭാഗങ്ങളിലാണ് തീ അതിവേഗം ആളിപടർന്നത്

Lipi 23 Jan 2021, 1:34 pm
കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ ചുറ്റമ്പലത്തിന്റെ മുൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. ശനിയാഴ്ച വെളുപ്പിന് നാല് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. കെടാവിളക്കിൽ നിന്ന് തീ പടർന്നുവെന്ന പ്രഥാമിക നിഗമനമാണുള്ളത്.ക്ഷേത്രത്തിന് മുമ്പിലെ ദേശീയ പാതയിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് ക്ഷേത്രത്തിനുള്ളിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ നഗരത്തിൽ പെട്രോളിങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
Samayam Malayalam mulankadakam temple
ക്ഷേത്രത്തിന്‍റെ ചുറ്റുമ്പലത്തിന് തീ പിടിച്ചു


Also Read: മരുകനെയും മകളെയും തല്ലാന്‍ ക്വട്ടേഷന്‍, ബൈക്കില്‍ പോകുമ്പോള്‍ ക്രൂര മര്‍ദ്ദനം, കൊല്ലത്ത് വീട്ടമ്മ അറസ്റ്റില്‍!

ക്ഷേത്രത്തിന്റെ മുന്നിൽ മുകൾ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ചുറ്റമ്പലത്തിന്റെ മുമ്പിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീ പിടിത്തത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. ക്ഷേത്രം, ചുറ്റമ്പലം എന്നിവയുടെ ഭൂരിഭാഗവും പാരമ്പര്യ തനിമയിൽ തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാലാണ് തീ അതിവേഗം പടർന്നത്.ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സെത്തി ഒരു മണിക്കൂറിലെറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരം വർഷം പഴക്കമുള്ള ക്ഷേത്രമാണ് മുളങ്കാടകം ദേവീ ക്ഷേത്രം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്