ആപ്പ്ജില്ല

തീരദേശ ഹർത്താൽ ആരംഭിച്ചു; കൊല്ലം വാടി ഹാർബറിൽ സംഘർഷം, വീഡിയോ കാണാം

മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ആരംഭിച്ചു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്ലം വാടി ഹാർബറിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി.

Lipi 27 Feb 2021, 12:26 am

ഹൈലൈറ്റ്:

  • കേരളത്തിൽ തീരദേശ ഹർത്താൽ ആരംഭിച്ചു.
  • 24 മണിക്കൂർ ഹർത്താലിനാണ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
  • കൊല്ലം വാടി ഹാർബറിൽ സംഘർഷം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ആരംഭിച്ചു. ഹർത്താൽ അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ ശേഷം മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളും മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ ഏറ്റുമുട്ടി. ഹർത്താലിൽ സഹകരിക്കാതെ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു വിഭാഗങ്ങളെയും പോലീസ് എത്തി പിരിച്ചുവിട്ടെങ്കിലും ഹാർബറുകളിൽ സംഘർഷ സാധ്യത നില നിൽക്കുകയാണ്.
മകൻ എവിടെയെന്ന് അറിയില്ല; 23 വർഷം കാത്തിരുന്നു! ഇന്നും പ്രതീക്ഷയോടെ സരസമ്മ... വീഡിയോ കാണാം

ട്രോളർ വിവാദത്തിൽ സംസ്ഥാന വ്യാപക തീരദേശ ഹർത്താലിനാണ് മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ഹാർബറുകളും ഹർത്താലിൽ നിശ്ചലമാകും. പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനകളും ബോട്ടുകളും ഹർത്താലിൽ പങ്കെടുക്കുന്നുണ്ട്.

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ്, പ്രതിഷേധം... തൽക്കാലം പിരിവ് വെണ്ടെന്ന് വച്ച് കരാർ കമ്പനിയും ദേശീയ പാത അതോറിട്ടിയും

അതേസമയം ഇടത് അനുകൂല സംഘടനകൾ ഹർത്താലിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഹർത്താലിൽ പങ്കെടുക്കാത്തവർ മത്സ്യബന്ധനത്തിനിറങ്ങിയാൽ കൊല്ലത്തുണ്ടായത് പോലെയുള്ള സംഘർഷ സാധ്യത മറ്റ് ഹാർബറുകളിലുമുണ്ടാകാനാണ് സാധ്യത. ഇതു മുന്നിൽകണ്ട് പ്രധാന ഹാർബറുകളിലെല്ലാം ശക്തമായ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്