ആപ്പ്ജില്ല

കുടുംബ വഴക്ക് മൂര്‍ച്ഛിച്ചു... അമ്മൂമ്മയ്ക്ക് തടികഷ്ണംകൊണ്ട് ക്രൂര മര്‍ദ്ദം, ആശുപത്രിയിലെത്തിക്കാനും തടസ്സം നിന്നു, ചെറുമകള്‍ അറസ്റ്റില്‍

80 വയസുള്ള അമ്മൂമ്മയെ ആണ് 24 വയസുള്ള ചെറുമകൾ തടിക്കഷണം കൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചത്. സരസമ്മയുടെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നിഷ തടസപ്പെടുത്തിയതായും പോലീസ് പറയുന്നു.

Lipi 25 Sept 2020, 11:36 pm
കൊല്ലം: കുടുംബ വഴക്കിനിടെ അമ്മൂമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ചെറുമകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചെറുമകൾ നിഷ (24) ആണ് അറസ്റ്റിലായത്. സരസമ്മയുടെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നിഷ തടസപ്പെടുത്തിയതായും പോലീസ് പറയുന്നു.
Samayam Malayalam Nisha
അറസ്റ്റിലായ ചെറുമകൾ നിഷ


Also Read: ഈരയിൽക്കടവിൽ എന്നുവരും വെളിച്ചം? ഇരുട്ടിൻ്റെ മറവിൽ മാലിന്യം തള്ളൽ അതിരൂക്ഷം; ചാക്ക് കണക്കിന് കോഴിമാലിന്യം തള്ളി!

ഇതിനാൽ സരസമ്മയ്‌ക്ക് വൈദ്യ സഹായം ലഭിക്കാൻ താമസമുണ്ടായി. സാരമായി പരിക്കേറ്റ സരസമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കുടുംബ വഴക്കാണ് വധശ്രമത്തിലേക്ക് നയിച്ചതെന്ന് കൊട്ടാരക്കര പോലീസ് പറഞ്ഞു. സരസമ്മയുടെ മകളുടെ മകളായ നിഷ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്. നിഷയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ്80 ചെയ്‌തു.


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്