ആപ്പ്ജില്ല

മൂത്രശങ്ക മാറ്റാൻ പോയ യുവാവ് വീണത് 30 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ; തുണയായത് ഹെൽമെറ്റ്

എഴുകോൺ സ്വദേശിയായ സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിങ് എക്സിക്യുട്ടീവായ യുവാവാണ് കിണറ്റിൽ വീണത്. രണ്ടു മണിക്കൂറോളം ശ്രമിച്ചതിന് ശേഷമാണ് യുവാവിന് കിണറിന് പുറത്തെത്താൻ സാധിച്ചത്

Lipi 24 Sept 2020, 9:04 am
കൊല്ലം: യാത്രയ്‌ക്കിടെ മൂത്രശങ്ക മാറ്റാൻ പാതയോരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കയറിയ യുവാവ് കാൽ വഴുതി പൊട്ടക്കിണറ്റിൽ വീണ് കിടന്നത് രണ്ട് മണിക്കൂർ. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചവറ - ശാസ്താംകോട്ട സംസ്ഥാന പാതയിൽ ശാസ്താംകോട്ടയ്ക്ക് സമീപം പൊട്ടക്കണ്ണൻമുക്കിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് യുവാവ് വീണത്. കാരാളിമുക്കിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ പോയി മടങ്ങിയ എഴുകോൺ സ്വദേശിയായ സ്വകാര്യ സ്ഥാപനത്തിന്റെ മാർക്കറ്റിംഗ് എക്സിക്യുട്ടീവാണ് അപകടത്തിൽപ്പെട്ടത്.
Samayam Malayalam kollam pottakinar
യുവാവ് പൊട്ടക്കിണറ്റിൽ വീണു


Also Read: കൊല്ലം ജില്ലയില്‍ 12 ദിവസത്തിനിടെ 53 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; പ്രതിരോധ പ്രവർത്തനങ്ങളിലും ആശങ്ക പടരുന്നു

യാത്രയ്ക്കിടെ മൂത്രശങ്ക തോന്നിയ യുവാവ് പാതയോരത്തെ പുരയിടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. ബൈക്ക് നിറുത്തിയ ശേഷം കാട് വളർന്ന് നിന്ന ഭാഗത്തെ മറവിൽ മൂത്രമൊഴിക്കാനായി പോയപ്പോഴാണ് കിണറ്റിലേക്ക് വീണത്. തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ 30 അടി താഴ്ചയിലെ കിണറ്റിലേക്ക് വീണിട്ടും തലയ്ക്ക് പരിക്കേറ്റില്ല. കിണറിനുള്ളിൽ കിടന്ന് പല തവണ നിലവിളിച്ചിട്ടും പുറത്താരും കേട്ടില്ല. വീഴ്ചയിൽ ഫോണും കിണറ്റിലെവിടെയോ നഷ്ടമായി. രണ്ട് മണിക്കൂറിന് ശേഷം എങ്ങനെയോ യുവാവ് കരയിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു.

Also Read: പശുവിൻ്റെ കയറിൽ കുരുങ്ങി കൈവിരലറ്റു; 7 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിചേർത്തു

അർധ ബോധാവസ്ഥയിൽ അടുത്ത വീട്ടിലെത്തി അപകടം സംഭവിച്ച കാര്യം പറഞ്ഞു. ഇവർ അറിയിച്ചത് അനുസരിച്ച് എഴുകോണിൽ നിന്ന് യുവാവിന്റെ രക്ഷിതാക്കളെത്തി കൂട്ടിക്കൊണ്ടുപോയി. യുവാവിന് തനിയെ പുറത്തെത്താൻ കഴിയാതെ പോയിരുന്നെങ്കിൽ ഒരു പക്ഷേ ജീവൻ തന്നെ അപകടത്തിലായേനേ. വീഴ്ചയിൽ ബോധം നഷ്ടമായിരുന്നങ്കിലും രക്ഷപ്പെടൽ അസാധ്യമായിരുന്നു. അടുത്ത പുരയിടത്തിൽ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന കുട്ടികൾ പന്ത് കിണറ്റിൽ പോകാതിരിക്കാൻ മുകളിൽ പ്ലാസ്റ്റിക് വലയിട്ട് മൂടിയിരുന്നു. വലയ്ക്ക് ചുറ്റും കാട് വളർന്നതിനാലാണ് യുവാവ് കിണർ തിരിച്ചറിയാതെ അപകടത്തിൽപെട്ടത്.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്