ആപ്പ്ജില്ല

'പേര് അമൽ കൃഷ്ണൻ, ജോലി പൈലറ്റ്, ഉയർന്ന ശമ്പളം'; ഫസൽ മാട്രിമോണിയിൽ നൽകിയത് ഇങ്ങനെ; ചതിക്കുഴിയിൽ വീണ് നിരവധി പെൺകുട്ടികൾ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് പതിവാക്കിയ യുവാവ് പിടിയിൽ. പെൺകുട്ടികളെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ മലപ്പുറം മറയൂർ സ്വദേശി മുഹമ്മദ് ഫസൽ ആണ് പിടിയിലായത്.

guest Shameer-A | Lipi 25 Dec 2022, 4:01 pm

ഹൈലൈറ്റ്:

  • ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്.
  • മലപ്പുറം സ്വദേശിയെ കൊല്ലം പോലീസ് പിടികൂടി.
  • മറയൂർ സ്വദേശി മുഹമ്മദ് ഫസൽ ആണ് പിടിയിലായത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെൺകുട്ടികളെ കബളിപ്പിച്ചു പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മറയൂർ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബർ പോലീസ് അറസ്റ്റു ചെയ്തത്. ബലാത്സംഗക്കേസിൽ തിഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്.
പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയർലൈൻസിൽ പൈലറ്റ്, ഉയർന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെൺകുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബർ പോലീസ് പാലാരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

Also Read: സഞ്ചാരികൾക്ക് സ്വാഗതം... സാമ്പ്രാണിക്കോടി തുരുത്ത് വിളിക്കുന്നു, വീഡിയോ കാണാം

അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി. ബലാത്സംഗക്കേസിൽ തിഹാർ ജയിലിലും രണ്ട് കൊല്ലം വിചാരണാ തടവുകാരനായി മുഹമ്മദ് ഫസൽ കിടന്നിട്ടുണ്ട്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി വിവാഹ തട്ടിപ്പിനും സാമ്പത്തിക തട്ടിപ്പിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: വീട്ടിൽ നിന്ന് അഞ്ചു പവൻ മോഷ്ടിച്ചു; ഹോം നഴ്സ് അറസ്റ്റിൽ, കുരുക്കായത് പണയം വെച്ച ബാങ്കിലെ മെസേജ്

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്