ആപ്പ്ജില്ല

ഹോം ക്വാറൻ്റൈൻ ലംഘിച്ച് കറക്കം; കൊല്ലത്ത് ഒരാൾ പിടിയിൽ

കൊല്ലത്ത് ഹോം ക്വാറൻ്റൈൻ ലംഘിച്ച ഒരാളെ പോലീസ് പിടികൂടി. കർണാടകത്തിൽ നിന്ന് എത്തിയ ആളെയാണ് പോലീസ് പിടികൂടിയത്. അതേസമയം ഇയാൾ എങ്ങനെയാണ് ജില്ലയിലേക്ക് എത്തിയതെന്ന് വ്യക്തമല്ല.

Samayam Malayalam 18 Jun 2020, 3:35 pm
കൊല്ലം: ഹോം ക്വാറൻ്റൈൻ ലംഘിച്ച് കറങ്ങി നടന്ന ആളെ പോലീസ് പിടികൂടി. കര്‍ണാടകത്തിൽ നിന്ന് എത്തി ഹോം ക്വാറൻ്റൈൻ നിര്‍ദ്ദേശിച്ച ആളാണ് ചന്തയിലടക്കം കറങ്ങി നടന്നത്. കടപ്പാക്കട ചന്തയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
Samayam Malayalam ക്വാറൻ്റൈൻ ലംഘനം


Also Read: മകളുടെ മൃതദേഹം ഒരുനോക്ക് കണ്ടു; അന്ത്യ ചുംബനം പോലും നല്‍കാനാകാതെ സുനിത

ചൊവ്വാഴ്ചയാണ് കര്‍ണാടകത്തിൽ നിന്ന് ഇയാൾ നാട്ടിലെത്തിയത്. തുടര്‍ന്ന് ഹോം ക്വാറൻ്റൈനിൽ കഴിയണമെന്ന് നി‍ര്‍ദ്ദേശം നൽകിയിരുന്നു. എന്നാൽ വഴിയോരങ്ങളിലൂടെ കറങ്ങി നടന്നതോടെയാണ് പോലീസ് ഇടപെട്ടത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം കര്‍ണാടകത്തിൽ നിന്ന് കൊല്ലത്തേക്ക് ഇയാൾ എങ്ങനെയാണ് എത്തിയതെന്നും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Also Read: കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

Also Read: ചില്ലുവാതിലുകൾ സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഉത്തരവുമായി കളക്ടർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്