ആപ്പ്ജില്ല

കൊവിഡ് മുക്തി നേടിയവരെ ഏറ്റെടുക്കാന്‍ തയ്യാറാകാതെ ബന്ധുക്കള്‍, സംഭവം കൊല്ലത്ത്! കര്‍ശന നടപടിക്കൊരുങ്ങി ജില്ല കലക്ടര്‍

. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ബി അബ്ദുൽനാസർ നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം വിഷയത്തിൽ പരിശോധന നടത്തുമെന്നും ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

| Edited by Samayam Desk | Lipi 24 Oct 2020, 12:35 am
കൊല്ലം: ജില്ലാ ആശുപത്രിയിലെ ചികിത്സയിലൂടെ കൊവിഡ് മുക്തി നേടിയ മൂന്ന് പേരെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ ജില്ലാ തല അവലകോന യോഗത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ആ‌ർ വസന്തദാസാണ് വിഷയം ഉന്നയിച്ച് കളക്ടറുടെ ശ്രദ്ധയിലെത്തിച്ചത്. ഒക്ടോബർ അഞ്ചിന് രോഗ മുക്തി നേടിയ 45 വയസുള്ള പുരുഷൻ, ഒക്ടോബർ ആറിന് രോഗമുക്തി നേടിയ 58 വയസുള്ള പുരുഷൻ, ഒക്ടോബർ 20ന് രോഗമുക്തി നേടിയ 68 വയസുള്ള വയോധികൻ എന്നിവരെ ഏറ്റെടുക്കാനാണ് ബന്ധുക്കൾ തയ്യാറാകാത്തത്.
Samayam Malayalam Kollam District Hospital
പ്രതീകാത്മക ചിത്രം


Also Read: കസ്റ്റഡി മരണങ്ങളും മര്‍ദ്ദനങ്ങളുമെല്ലാം ഇനി പഴങ്കഥ, ലോകത്തിലെ നമ്പര്‍ വണ്‍ പോലീസാകാന്‍ ഒരുങ്ങി കേരള പോലീസ്

വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാറാകാത്തതിനെ തുടർന്ന് ഇവരെ ഏറ്റെടുക്കാൻ തയ്യാറായ സന്നദ്ധ സംഘടനകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ആശുപത്രി. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ബി അബ്ദുൽനാസർ നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം വിഷയത്തിൽ പരിശോധന നടത്തുമെന്നും ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

Also Read: സ‍ഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ബേക്കല്‍ കോട്ട, സ്വാഗത കമാനം നിങ്ങളെ മാടി വിളിക്കും... ഒരു കോടി രുപയുടെ വികസനം

ഇത്തരം പ്രവണതകളെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. മുമ്പും സമാനമായ ചില സാഹചര്യങ്ങൾ ജില്ലാ ആശുപത്രിയിൽ കൊവിഡ് മുക്തരായവർ നേരിട്ടിട്ടുണ്ട്. അവർക്കെല്ലാം താൽക്കാലിക അഭയം ജില്ലാ ആശുപത്രി വളപ്പിൽ തന്നെ ആശുപത്രി അധികൃതർ ഒരുക്കിയിരുന്നു.


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്