ആപ്പ്ജില്ല

കൊല്ലത്തെ കനാല്‍ റോഡുകള്‍ തകര്‍ന്ന നിലയില്‍; വീഡിയോ കാണാം

കൊല്ലം ജില്ലയിലെ കനാല്‍ റോഡുകള്‍ തകര്‍ന്ന നിലയില്‍. ഇതുവഴിയുള്ള യാത്ര ഇപ്പോള്‍ ഏറെ ദുഷ്‌കരമാണ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാന അറ്റകുറ്റപ്പണി നടത്തിയത്. എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Samayam Malayalam 12 Jun 2021, 11:38 pm

ഹൈലൈറ്റ്:

  • കൊല്ലത്തെ കനാല്‍ റോഡുകള്‍ തകര്‍ന്ന നിലയില്‍
  • അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍
  • കാല്‍നടയാത്ര പോലും ദുഷ്‌കരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: ജില്ലയിലെ കനാല്‍ റോഡുകള്‍ തകർന്ന നിലയിൽ. പത്തനാപുരം, പിറവന്തൂർ, കലഞ്ഞൂർ തുടങ്ങിയ പഞ്ചായത്തുകളിലെ റോഡുകൾക്കാണ് ഈ ദുരവസ്ഥ. അവസാന അറ്റകുറ്റ പണി നടത്തിയത് 15 വര്‍ഷം മുമ്പ്. കല്ലട ജലസേചനപദ്ധതിയുടെ കനാല്‍ റോഡുകള്‍ തകര്‍ച്ചയിലായിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. പത്തനാപുരം , പിറവന്തൂർ കലഞ്ഞൂര്‍ തുടങ്ങിയ പഞ്ചായത്ത് കളിലൂടെ കടന്നു പോകുന്ന റോഡാണ് ഒരു ദശാബ്ദത്തിലേറെയായി തകര്‍ച്ച നേരിടുന്നത്. 2004-2006 കാലഘട്ടത്തിലാണ് അവസാനമായി അറ്റകുറ്റപണി നടന്നത്.

അപകടകരമായ റോഡിലൂടെ കാല്‍നടയാത്രപോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ എല്ലാ ഭാഗവും തകര്‍ന്ന് ടാറിങ് പൂര്‍ണമായും ഇളകിമാറി വലിയ കുഴികള്‍തന്നെ രൂപപ്പെട്ടു. അരികുകള്‍ ഇളകിമാറി കനാലിലേക്ക് വാഹനങ്ങള്‍ മറിയുന്ന തരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. കെഐപി ഓഫീസുകള്‍ പല സ്ഥലത്തും നിര്‍ത്തലാക്കിയതോടെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഈ ഭാഗത്തേക്ക് വരാറുമില്ല. കനാല്‍റോഡുകള്‍ വൃത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വര്‍ഷങ്ങളായി അധികൃതര്‍ക്ക് പരാതികളും നല്‍കുകയാണ്.

ലോക്ഡൗണില്‍ സിനിമയില്ല, ബോട്ടിൽ ആർട്ടുമായി സജിത്ത് മുണ്ടയാട്, വീഡിയോ കാണാം

തകര്‍ന്നുകിടക്കുന്ന കനാല്‍റോഡുകള്‍ സമാന്തരയാത്രാ മാര്‍ഗമായിട്ടായിരുന്നു നാട്ടുകാര്‍ ഉപയോഗിച്ച് വന്നിരുന്നത്. പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകരമായിരുന്നു. എന്നാല്‍, റോഡ് പൂര്‍ണമായും തകര്‍ന്നതോടെ കനാലിന് അരികുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാദുരിതം നേരിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്