ആപ്പ്ജില്ല

വിസ്മയയുടെ മരണം, ഐജി അർഷിതാ അട്ടല്ലൂരി കൊല്ലത്ത്, ബന്ധുക്കളുടെ മൊഴി എടുക്കും, വീഡിയോ കാണാം

വിസ്മയയുടെ മരണത്തിൽ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക് നാഥ് ബഹറ നിയോഗിച്ചത്. അന്വേഷണ ചുമതലയുള്ള ഐജി അർഷിതാ അട്ടല്ലൂരി വിസ്മയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും.

Samayam Malayalam 23 Jun 2021, 8:42 am

ഹൈലൈറ്റ്:

  • ഐജി അർഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബുധനാഴ്ച ബന്ധുക്കളുടെ മൊഴിയെടുക്കും.
  • കിരണിൻ്റെ മാതാപിതാക്കളെയും ഐജി കാണും.
  • വിസ്മയ അവസാനമായി അയച്ചെന്ന് പറയുന്ന വാട്സ് ആപ്പ് സന്ദേഷവും ചിത്രങ്ങളും പരിശോധിക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐജി അർഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബുധനാഴ്ച നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. കിരണിൻ്റെ മാതാപിതാക്കളെയും ഐജി കാണും. അതേ സമയം കിരണിനെ രണ്ടാഴ്ചത്തെക്ക് കോടതി റിമാൻ്റ് ചെയ്തു.
Also Read: നൂറിലേറെ പശുക്കള്‍, അമ്പതിലധികം ആടുകള്‍; മൃഗപരിപാലനത്തില്‍ മാതൃകയായി 'പൈക്കമൂല' കോളനി, വീഡിയോ കാണാം

വിസ്മയയുടെ മരണത്തിൽ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക് നാഥ് ബഹറ നിയോഗിച്ചത്. അന്വേഷണ ചുമതലയുള്ള ഐജി അർഷിതാ അട്ടല്ലൂരി വിസ്മയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. വിസ്മയ അവസാനമായി അയച്ചെന്ന് പറയുന്ന വാട്സ് ആപ്പ് സന്ദേഷവും ചിത്രങ്ങളും പരിശോധിക്കും. മുൻപ് കിരൺ കുമാറിനെതിരെ കുടുംബം ചടയമംഗലം പൊലീസിൽ നൽകിയ പരാതിയുടെ വിശദാംഷങ്ങളും ആരായും.

Also Read: 'രാമനാട്ടുകര സംഭവം കേരളത്തെ ഞെട്ടിച്ചു'; കള്ളക്കടത്ത് സംഘം വിലസുന്നത് സർക്കാരിൻ്റെ ഒത്താശയോടെയെന്ന് കെ സുരേന്ദ്രൻ

വിസ്മയ ആത്മഹത്യ ചെയ്തെന്ന് പറയുന്ന കിരണിൻ്റെ ശൂരനാട്ടെ വീട്ടിലും ഐജി പരിശോധന നടത്തും. വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും വിശദമായും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അന്തിമ പോസ്റ്റ് മാർട്ടം റിപ്പോർട്ട് വരുന്നതനുസരിച്ചാകും ‌ കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. നേരത്തെ ശൂരനാട്ടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കിരണിനെ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തെക്ക് റിമാൻ്റ് ചെയ്തു.ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്