ആപ്പ്ജില്ല

പുനലൂരിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ

കൈഞരമ്പ് മുറിച്ച നിലയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജുവിനെ ഇയാൾ ഇവരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം

Lipi 9 Jul 2022, 3:37 pm

ഹൈലൈറ്റ്:


  • പുനലൂരിൽ യുവതി കൊല്ലപ്പെട്ട നിലയിൽ
  • ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം
  • ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അച്ചൻകോവിൽ സ്വദേശിനിയായ മഞ്ജു(35) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മണികണ്ഠനാണ് കൊല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അച്ഛൻകോവിൽ സ്വദേശികളായ മണികണ്ഠനും ഭാര്യ മഞ്ജുവും പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയാണ് മഞ്ജുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മണികണ്ഠൻ ഇവരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. ശേഷം മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെനാളായി മണികണ്ഠനും ഭാര്യ മഞ്ജുവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
Also Read : ഒന്നും സംഭവിക്കണമെന്ന് വിചാരിച്ചില്ല, പക്ഷേ അത് ഏറ്റു; പിസി തകർന്നു പോകാതിരിക്കാനാണ് കൊന്തയിൽ മുറുകെ പിടിച്ചതെന്ന് ഉഷ

കൈഞരമ്പ് മുറിച്ച നിലയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധസംഘം സംഭവ സ്ഥലം പരിശോധിച്ചു. കൊലപാതകത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇവർ മഞ്ജുവിന്‍റെ മാതാവിനൊപ്പമാണ് ഇവർ താമസിക്കുന്നത്.

കൊല്ലം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്