കൊല്ലം (Kollam): മണ്റോതുരുത്തില് ഭാര്യയെ വെട്ടികൊന്ന ശേഷം ആത്മഹത്യ ചെയ്ത പുരുഷോത്തമന് മന്ത്രവാദവും മറ്റും ചെയ്തു വന്നിരുന്നയാളായിരുന്നു. മണ്‍റോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമന് ഭാര്യ വിലാസിനിയെ വെട്ടികൊന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് നിഗമനം. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയോടെ നടന്നതായി സംശയിക്കുന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്.
കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു പുരുഷോത്തമനെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന് എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പോലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം.
Topic: Husband Killed Wife, Munroethuruth Deaths, Husband and Wife Death