കൊല്ലം(Kollam): ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് കാര്‍ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കാര്‍ പൂര്‍ണമായും തകര്‍ന്നു. പുനലൂര്‍ - അടൂര്‍ പാതയില്‍ പത്തനാപുരം ശാലേംപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ ശാലേംപുരം വൈദ്യന്‍വീട്ടില്‍ സാറാമ്മ ലാലി(70)നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനാപുരത്തെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയാരിരുന്നു സാറാമ്മ. ഡ്രൈവര്‍ സെല്‍വരാജ്
പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. റോഡ് വശത്ത് നിന്ന മരുതി മരത്തിന്റെ മുകള്‍ഭാഗമാണ് കാറിന്
മുകളിലേക്ക് വീണത്. അപകടാവസ്ഥയില്‍ നിന്ന മരത്തിന്റെ ചുവട്ടില്‍ ആരോ ബുധനാഴ്ച രാത്രിയില്‍ തീയിട്ടിരുന്നു.
ഫയര്‍ഫോഴ്സ് വന്ന് തീയണച്ചങ്കിലും പൂര്‍ണമായും അണഞ്ഞിരുന്നില്ല.
ഈ മരത്തിന്റെ ശിഖിരമാണ് നിലം പൊത്തിയത്. അപകടത്തെ തുടര്‍ന്ന് അടൂര്‍ പത്തനാപുരം പാതയില്‍
മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരാണ് മരംമുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
Topic: Tree Trunk Fell on Car, Car Accident, Kollam Accident