ആപ്പ്ജില്ല

തെന്മല പരപ്പാർ അണക്കെട്ട് തുറന്നു, ജാഗ്രതാ നിർദേശം

കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനായി അഞ്ച് സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

Lipi 25 Sept 2020, 3:29 pm
കൊല്ലം: തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്നു. അഞ്ച് സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. കല്ലടയാറ്റിൻ്റെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. Also Read: കൈക്കൂലിയും ഡിജിറ്റൽ; ഗൂഗിള്‍ പേ വഴി പണം വാങ്ങിയ പോലീസുകാരനെ കൈയ്യോടെ പിടികൂടി എസ്പികഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശങ്ങളിലുണ്ടായ കനത്ത മഴയിൽ ജലനിരപ്പ് വൻ തോതിൽ ഉയർന്നിരുന്നു. 115 മീറ്ററാണ് അണക്കെട്ടിൻ്റെ ആകെ സംഭരണ ശേഷി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുക ആയിരുന്നു. Also Read: ഒരു ഗ്രാം മയക്കുമരുന്നിന് 5000 രൂപ; 'പൗച്', 'പോയിന്‍റ്' എന്നിങ്ങനെ കോഡ് വാക്കുകൾകൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്