ആപ്പ്ജില്ല

ഓടിക്കൊണ്ടിരുന്ന ട്രെയിന് മുമ്പിൽ സെൽഫിയെടുക്കാൻ ശ്രമം; 3 വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

പരുക്കേറ്റ ആൺകുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

| Edited by Samayam Desk | Lipi 24 Oct 2020, 11:56 pm
കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന് മുമ്പിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് വിദ്യാർത്ഥികളെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയിലെ ഇടക്കുളങ്ങരയ്ക്കും മാളിയേക്കലിനുമിടയിൽ റെയിൽ പാളത്തിലായിരുന്നു അപകടം. പാഞ്ഞ് വന്ന ചെന്നൈ മെയിലിന് മുമ്പിലായിരുന്നു സെൽഫിയെടുക്കാനുള്ള ശ്രമം. റെയിൽവേ ട്രാക്കിന് പുറത്ത് നിന്നാണ് സെൽഫിയെടുക്കാൻ ശ്രമിച്ചതെങ്കിലും ട്രെയിന് മുമ്പിലെ ബാർ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്.
Samayam Malayalam Karunagappalli


Also Read: കാറിന്‍റെ ചില്ല് ഇപ്പോഴും താടിക്കുള്ളില്‍... പുഴുവരിച്ച അനില്‍ കുമാറിന്‍റെ ചെറു മകള്‍ക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ടത് ദുരനുഭവം

പരുക്കേറ്റ ആൺകുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തെറിച്ചുവീണ മറ്റ് രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റതേയുള്ളൂ. പാഞ്ഞ് വരുന്ന തീവണ്ടികൾക്ക് മുമ്പിൽ നിന്ന് അപകടകരമായ തരത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്ന യുവാക്കളുടെ എണ്ണം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ വളരെ കൂടുതലാണ്.

Also Read: 'അവർ മനുഷ്യരല്ല, മൃഗങ്ങളാണ്, നരകം കണ്ടു... മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയിലിരിക്കെയാണ് പുഴുവരിച്ചത്', അനില്‍ കുമാറിന്‍റെ വാക്കുകള്‍ കേട്ടാല്‍ ആരുടെയും കണ്ണ് നിറയും

കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, പരവൂർ തുടങ്ങിയ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ചെറിയ സ്റ്റേഷനുകളിലും ഇത്തരം സംഘങ്ങൾ കാത്ത് നിൽക്കാറുണ്ട്. സ്റ്റേഷനുകളിൽ ഈ അപകട കളിക്ക് വിലക്ക് വീണ് തുടങ്ങിയതോടെയാണ് ആളൊഴിഞ്ഞ റെയിൽപാളങ്ങൾ തിരഞ്ഞെടുത്ത് തുടങ്ങിയത്. വീഡിയോകളെടുത്ത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കാനും ഫേസ് ബുക്കിൽ പ്രചരിപ്പിക്കാനുമാണ് ഈ അപകട കളി നടത്തുന്നത്.


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്