ആപ്പ്ജില്ല

കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; അന്തർ ജില്ലാ മോഷണ സംഘം അറസ്റ്റിൽ, പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ

കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ ജില്ലാ മോഷണ സംഘത്തെ അറസ്റ്റുചെയ്തു. കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക സംഘമാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.

Lipi 25 Sept 2020, 1:03 am
കൊല്ലം: ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് നിരന്തരം കവർച്ച നടത്തിയ അന്തർ ജില്ലാ മോഷണ സംഘത്തെ കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക സംഘം പിടികൂടി. കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കൊട്ടാരക്കര ഇരുമ്പനങ്ങാട് ശ്യാം ഭവനിൽ ബ്ലാക്മാൻ എന്ന് വിളിക്കുന്ന 30 വയസുള്ള അഭിലാഷ് (30), കുണ്ടറ വെള്ളിമൺ ചേറ്റുകട ചരുവിൽ പുത്തൻ വീട്ടിൽ ബിജു (31), കുണ്ടറ പരുത്തുംപാറ മനുഭവനിൽ മനു (33) എന്നിവരാണ് അറസ്റ്റിലായത്.
Samayam Malayalam Kollam Thieves Arrest
പിടിയിലായ പ്രതികൾ


Also Read: 90-ാം വയസിൽ ജാനകി അമ്മ കൊവിഡിനെ തോൽപ്പിച്ചു; പക്ഷേ കൊണ്ടുപോകാൻ ബന്ധുക്കളാരും എത്തിയില്ല

കുണ്ടറ ടെക്‌നോപാർക്കിന് സമീപം കാഞ്ഞിരോട്ടെ ചതുപ്പ് നിലങ്ങളിലെ ഒളിവിടത്തിൽ കഴിഞ്ഞിരുന്ന ഇവരെ റൂറൽ പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് എസ്ഐമാരായ ബാബുക്കുറുപ്പ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിൽ സാഹസികമായാണ് പിടികൂടിയത്.

Also Read: മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ വിശ്വശാന്തിക്കുള്ള സാധനാദിനമായി ആചരിക്കും

പുത്തൂർ, എഴുകോൺ, ആറുമുറിക്കട, കടമ്പനാട്, അടൂർ, കൊടുമൺ എന്നിവിടങ്ങളിൽ ഇവർ തുടർച്ചയായി മോഷണം നടത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്ന് സംഘം മോഷ്ടിച്ച ബൈക്കും അറസ്റ്റിലാകുമ്പോൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതി കൂടിയായ മനുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് പതിവായി മോഷണം നടത്തിയിരുന്നത്. ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്