ആപ്പ്ജില്ല

കൊല്ലം ബൈപ്പാസിൽ വൈകാതെ ടോൾ പിരിവ് ആരംഭിക്കും; പ്രതിഷേധവുമായി യാത്രക്കാരും ജനങ്ങളും

കേന്ദ്ര സർ‌ക്കാർ മുടക്കിയ തുക ലഭിക്കുന്നത് വരെ 100 ശതമാനവും അതിന് ശേഷം അറ്റകുറ്റപണികൾക്കായി 40 ശതമാനവും ടോൾ പിരിക്കാനാണ് സാധ്യത. ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

Lipi 28 Nov 2020, 2:49 pm
Samayam Malayalam kolalm bypass
കൊല്ലം ബൈപ്പാസ്‌


കൊല്ലം: കൊല്ലം ബൈപ്പാസിൽ വൈകാതെ ടോൾ പിരിവ്‌ ആരംഭിക്കാൻ ധാരണ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഇത് സംബന്ധിച്ച് കത്ത് നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. ബൈപ്പാസിലെ ടോൾ പിരിവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ കത്തിന് മറുപടിയായാണ് ടോൾ പിരിവ് വൈകാതെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. കേന്ദ്ര സർ‌ക്കാർ മുടക്കിയ തുക ലഭിക്കുന്നത് വരെ 100 ശതമാനവും അതിന് ശേഷം അറ്റകുറ്റപണികൾക്കായി 40 ശതമാനവും ടോൾ പിരിക്കാനാണ് സാധ്യത. ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സംസ്ഥാനം പുതിയതായി നിർമ്മിച്ച പാലങ്ങളിലും റോഡുകളിലും ടോൾ ഏർപ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള 14 എണ്ണം ഒഴിവാക്കുകയാണെന്നും സംസ്ഥാനം കത്തിലൂടെ അറിയിച്ചിരുന്നു. ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ തന്നെ ടോൾ പിരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബൈപ്പാസ് ആരംഭിക്കുന്ന കാവനാട് ഭാഗത്ത് ടോൾ പ്ലാസയും നിർമ്മിച്ചിരുന്നു.

യാത്രക്കാരുടെ പ്രതിഷേധം ശക്തം


ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. കൊല്ലം നഗരത്തിൽ പ്രവേശിക്കാതെ അതിവേഗത്തിൽ തിരുവനന്തപുരത്തേക്ക് പോകാൻ കഴിയുന്നതിനാൽ അടുത്തിടെ ബൈപ്പാസിൽ വലിയ തോതിൽ തിരക്കേറിയിരുന്നു. ടോൾ പിരിവ് തുടങ്ങുന്നതോടെ സ്ഥിരം യാത്രികർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനൊപ്പം ഗതാഗത കുരുക്കും അനുഭവപ്പെടും. ടോൾ പിരിവ് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിവിധ സംഘടനകളും

Also Read: സ്ഥാനാ‍ര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കൂട്ടയടി; ഏഴ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബൈപ്പാസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ട് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. കല്ലുംതാഴം മുതൽ മേവറം വരെ ആദ്യ ഘട്ടം വർഷങ്ങൾക്ക് മുമ്പ് പൂർത്തീകരിച്ചെങ്കിലും കാവനാട് മുതൽ കല്ലുംതാഴം വരെയുള്ള രണ്ടാം ഘട്ടം ആരംഭിച്ചിരുന്നില്ല. കാവനാട് മുതൽ കല്ലുംതാഴം വരെയുള്ള രണ്ടാം ഘട്ടമാണ് അതിവേഗത്തിൽ പൂർത്തീകരിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്