ആപ്പ്ജില്ല

ക​ട​യ്ക്ക​ലി​ല്‍ ര​ണ്ട്​ വ​യ​സു​കാ​രി തൊട്ടിലിൽ മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം വൈകിട്ടോടെ കുഞ്ഞിന് ഭ​ക്ഷ​ണം ന​ല്‍​കി​യ മാ​താ​വ് തൊ​ട്ടി​ലി​ല്‍ ഉ​റ​ക്കി കി​ട​ത്തി. പി​ന്നീ​ട് എ​ത്തി മ​ക​ളെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വാ​യി​ല്‍ നി​ന്നും നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ല്‍ അ​ന​ക്ക​മി​ല്ലാ​തെ ഫാത്തിമയെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Lipi 6 Jul 2022, 2:47 pm

ഹൈലൈറ്റ്:

  • അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
  • റിയാസ്-ബീമ ദമ്പതികളുടെ ഏകമകള്‍ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
  • കഴിഞ്ഞ ദിവസം വൈകിട്ടോടെ ഭക്ഷണം കൊടുത്ത് ഉറക്കി കിട്തതിയതിന് ശേഷമാണ് സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: കടയ്ക്കലില്‍ രണ്ടുവയസുകാരിയെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ മങ്കാട് പാറകുന്നില്‍ വീട്ടില്‍ റിയാസ്-ബീമ ദമ്പതികളുടെ ഏകമകള്‍ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പൊസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Also Read: സജി ചെറിയാന്റെ നാക്കു പിഴ ഇതാദ്യമല്ല; സിൽവർ ലൈനിലും വിവാദ പ്രസ്താവന, രാജിയിലുറച്ച് പ്രതിപക്ഷം, അനുചിതമെന്ന് സിപിഐ, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

കഴിഞ്ഞ ദിവസം വൈകിട്ടോടെ കുഞ്ഞിന് ഭക്ഷണം നല്‍കിയ മാതാവ് തൊട്ടിലില്‍ ഉറക്കി കിടത്തി. പിന്നീട് എത്തി മകളെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ അനക്കമില്ലാതെ ഫാത്തിമയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞിൻ്റെ പെട്ടന്നുണ്ടായ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

Also Read: കുടിയൻമാരുടെ ശ്രദ്ധയ്ക്ക്; ഫെനി വാങ്ങാൻ ഇനി ഗോവ വരെ പോകേണ്ട, കണ്ണൂരിൽ കിട്ടും

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്