ആപ്പ്ജില്ല

സൂരജ് പുറത്തിറങ്ങിയാൽ തന്നെ കൊല്ലും, ഭീഷണിയുണ്ടെന്ന് ഉത്ര കേസിലെ മാപ്പുസാക്ഷി! വീഡിയോ കാണാം

ഇരട്ട ജീവപര്യന്തവും ഇതിനു പുറമേ 17 വർഷത്തെ കഠിനതടവും അഞ്ചേ മുക്കാൽ ലക്ഷം രൂപ പിഴയുമാണ് നേരത്തെ കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. കുറ്റവാളിക്ക് തൂക്കുകയർ ലഭിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

Lipi 27 Oct 2021, 10:43 am

ഹൈലൈറ്റ്:

  • ഉത്രവധക്കേസിൽ അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ ഭാഗം ഉടൻ ഹൈക്കോടതിയെ സമീപിക്കും.
  • യുവതിയുടെ കുടുംബവും അപ്പീലുമായി ഹൈക്കോടതിയിൽ പോകുന്നുണ്ട്.
  • കുറ്റവാളിക്ക് തൂക്കുകയർ ലഭിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: ഉത്രവധക്കേസിൽ അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ ഭാഗം ഉടൻ ഹൈക്കോടതിയെ സമീപിക്കും. യുവതിയുടെ കുടുംബവും അപ്പീലുമായി ഹൈക്കോടതിയിൽ പോകുന്നുണ്ട്. അതേസമയം, സൂരജിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന ഭീഷണി ജയിലിൽ നേരിട്ടതായി കേസിലെ മാപ്പുസാക്ഷി പാമ്പുപിടുത്തക്കാരൻ സുരേഷ് പറഞു.

Also Read: പത്തനംതിട്ടയിൽ പുതിയ കരു നീക്കങ്ങളുമായി ബിജെപി

ഇരട്ട ജീവപര്യന്തവും ഇതിനു പുറമേ 17 വർഷത്തെ കഠിനതടവും അഞ്ചേ മുക്കാൽ ലക്ഷം രൂപ പിഴയുമാണ് നേരത്തെ കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. കുറ്റവാളിക്ക് തൂക്കുകയർ ലഭിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. സംസ്ഥാനം ഒരാഴ്ചയ്ക്കുള്ളിൽ ഹൈക്കോടതിയിൽ ഇതിനുള്ള നടപടികൾ ആരംഭിക്കും.
Also Read: കണ്ണൂരിന്‌ ഇനി കളിയാട്ടക്കാലം: കാവുകളിൽ ചിലമ്പൊലിയുണരുന്നു, വീഡിയോ

നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹൈക്കോടതിയിലും കേസ് വാദിക്കട്ടെ എന്ന നിലപാടിലാണ് ഉത്രയുടെ കുടുംബം. അതേസമയം, പ്രത്യേകം അപ്പീൽ അപേക്ഷ ഉത്രയുടെ കുടുംബവും ഹൈക്കോടതിയിൽ സമർപ്പിക്കും. ജയിലിൽ വധ ഭീഷണി നേരിട്ടുവെന്ന് ഉത്രക്കേസിലെ മാപ്പുസാക്ഷി പാമ്പുപിടുത്തക്കാരൻ സുരേഷ് വെളിപ്പെടുത്തി. സൂരജിന് അനുകൂലമായി മൊഴി നൽകണമെന്ന് ചില തടവുകാർ നിർബന്ധിച്ചു.

ഭീഷണിയുണ്ടെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. തൻ്റെ മക്കളെ സമൂഹം കല്ലെറിയുന്ന സ്ഥിതിയുണ്ടാവരുതെന്നും സുരേഷ് പറഞ്ഞു. കൊലക്കേസിൽ വിധി പറഞ്ഞതോടെ, കേസിൽ മാപ്പു സാക്ഷിയായ സുരേഷിന് ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പിൻ്റെ മൂന്നു കേസുകളിൽ പ്രതിയാണ്.

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്