കൊല്ലം: ഇന്ധന വിലവർധനയില്‍ മോദിയേയും അമിത് ഷായേയും കുതിരപ്പുറത്ത് കയറ്റി യൂത്ത് കൊൺഗ്രസിന്റെ പ്രതിഷേധം. കൊല്ലം നഗരത്തിലായിരുന്നു ഈ വേറിട്ട പ്രതിഷേധം. എണ്ണ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രതീകാത്മകമായി കുതിരകളിൽ കയറ്റി നഗരം ചുറ്റിച്ചാണ് സമരം നടത്തിയത്. പ്രതീകാത്മക പ്രതിഷേധ പരിപാടിയിൽ കുതിരകൾ ആദ്യം പ്രവർത്തകരെയും ചുറ്റിച്ചു. പ്രതിഷേധ പരിപാടിയിൽ ആദ്യം പങ്കെടുക്കാൻ വിസമ്മതിച്ച കുതിരകളെ ഒരു വിധമാണ് പരിപാടിയിൽ അണി നിരത്തിയത്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധിയിൽ നിന്നും മുക്തി നേടാത്ത പൊതുജനത്തെ അടിക്കടിയുള്ള പെട്രോൾ, ഡീസൽ വിലവർധനവ് പ്രതിസന്ധിയിലാക്കുന്നു.
അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സമയത്താണ് ആണ് കോർപ്പറേറ്റുകളുടെ ലാഭവിഹിതം വർധിപ്പിക്കുന്നതിനു വേണ്ടി അടിക്കടി എണ്ണവില വർധിപ്പിക്കുന്നതെന്നും, ഇതിന് കൂട്ടുനിൽക്കുകയാണ് നരേന്ദ്ര മോദിയെന്നും ഫൈസൽ പറഞ്ഞു.ഒരോ ദിവസവും എണ്ണ വില വർധിപ്പിക്കുന്നത് മൂലം കേരളത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടാന്ന് വെക്കാതെ പിണറായി വിജയനും നരേന്ദ്ര മോദിയുടെ പാത പിൻതുടരുകയാണെന്നും ഫൈസൽ കുളപ്പാടം കൂട്ടിച്ചേർത്തു. ഷാജഹാൻ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു, സുനിൽ പന്തളം,ഗീതാ കൃഷ്ണൻ തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.