മിൽമ അധികൃതരുടെ തെറ്റായ നടപടി, തേവള്ളി ഡയറിക്ക് മുന്നിൽ തടിച്ചുകൂടിയത് ആയിരങ്ങൾ!

മിൽമാ അധികൃതരുടെ തെറ്റായ നടപടി മൂലം കൊല്ലം തേവള്ളി ഡയറിക്ക് മുന്നിൽ ജോലി തേടി എത്തിയത് ആയിരങ്ങൾ. താൽക്കാലിക ഡ്രൈവറുടെ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമാക്കാതെ പത്രപരസ്യം നൽകിയത് വഴി വൻ ജനക്കൂട്ടം ഉണ്ടാവുകയായിരുന്നു. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകരെ ക്ഷണിച്ച് കൊല്ലം മിൽമാ ഡയറി നൽകിയ പത്രപരസ്യമാണിത്. എന്നാൽ ഈ താൽക്കാലിക തസ്തികയിലേക്ക് എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നില്ല. ആ ഒരു പിഴവിൻ്റെ കാഴ്ചയാണിത്.

Samayam Malayalam 3 Aug 2021, 4:31 pm