കൊല്ലം: കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന് വെട്ടിമാറ്റി. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
രാവിലെ പതിനൊന്ന് മണിയോടെയാണ് ദാരുണ സംഭവം. ഏറെ നാളുകളായി കുടുംബവഴക്കിനെ തുടര്‍ന്ന് രാജനും രമയും അകന്ന് കഴിയുകയായിരുന്നു. രമയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു രമ. ഇതിനിടയിൽ കുടുംബശ്രീയിൽ പോയി മടങ്ങി വരവെയാണ് കൊലപാതകം നടന്നത്.
സമീപത്തെറബര് തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന് രമയെ വെട്ടി കൊലപ്പെടുത്തി. നിരവധി വെട്ടുകളേറ്റ രമ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അക്രമം തടയാനെത്തിയ സഹോദരി രതിയുടെ കൈപ്പത്തി രാജൻ വെട്ടിമാറ്റി. തുടർന്ന് സമീപത്തെ കുടുംബ വീട്ടിലെത്തി തൂങ്ങി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Topic: Pullamala Murder, Husband Killed Wife, Kottarakkara murder