ആപ്പ്ജില്ല

ലോക്ക്ഡൗണ്‍ കാലത്ത് യാത്ര ചെയ്യാന്‍ പോലീസിന്‍റെ സത്യവാങ് മൂലം കടയില്‍ വില്‍പ്പന; പോലീസ് തന്ത്രത്തില്‍ പ്രതി പിടിയില്‍, സംഭവം കൊല്ലത്ത്!

സ്വാഭാവികമായി വാഹനം തടഞ്ഞ് കാര്യം ചോദിച്ചപ്പോള്‍ ബൈക്ക് യാത്രക്കാരന്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. ഇതോടെയാണ് സത്യവാങ് മൂലം കൃത്യമായി പരിശോധിക്കാന്‍ പോലീസ് തയ്യാറായത്.

Samayam Malayalam 8 Apr 2020, 5:08 pm
കൊല്ലം: പോലീസിന്‍റെ പേരില്‍ വ്യാജ സത്യവാങ്മൂലം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ പ്രതി കൊല്ലത്ത് പിടിയില്‍. കൊട്ടാരക്കര എഴുകോണ്‍ ഇടയ്ക്കിടം ചൊവ്വള്ളൂര്‍ സ്‌കൂളിന് സമീപം വിളയില്‍ പുത്തന്‍വീട്ടില്‍ പീറ്റര്‍ കുട്ടിയാണ് പിടിയിലായത്. ചൊവ്വള്ളൂരിലെ കടയിലൂടെയാണ് സത്യവാങ്മൂലം ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്.
Samayam Malayalam Kollam Map


Also Read: തിരുവനന്തപുരത്ത് കൊവിഡ് ഭയന്ന് അവിവാഹിതൻ തൂങ്ങിമരിച്ചു

അടുത്തുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കിലും പരിചയമല്ലാത്തവര്‍ക്ക് അഞ്ച് രൂപ നിരക്കിലുമാണ് വില്‍പ്പന നടത്തിയിരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ വാഹനങ്ങളില്‍ സഞ്ചരിക്കേണ്ടവര്‍ക്കാണ് ഇയാള്‍ സത്യവാങ്മൂലം വിതരണം ചെയ്തത്. കേരള പോലീസിന്റെ ഔദ്യോഗിക സത്യവാങ്മൂലം എന്ന നിലയ്ക്കാണ് ഇത് വിതരണം ചെയ്തിരുന്നത്.

ഇയാളുടെ കയ്യില്‍ നിന്ന് സത്യവാങ്മൂലവുമായി സഞ്ചരിച്ച ബൈക്ക് യാത്രക്കാരനെ കൊല്ലം കുഴമതിക്കാട് വെച്ച് തടഞ്ഞതോടെയാണ് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സ്വാഭാവികമായി വാഹനം തടഞ്ഞ് കാര്യം ചോദിച്ചപ്പോള്‍ ബൈക്ക് യാത്രക്കാരന്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. ഇതോടെയാണ് സത്യവാങ് മൂലം കൃത്യമായി പരിശോധിക്കാന്‍ പോലീസ് തയ്യാറായത്.

Also Read: കാസര്‍കോട് ആദ്യ രോഗിയില്‍ നിന്നും രോഗം പകര്‍ന്നത് 25 പേര്‍ക്ക്; ഒരു കുടുംബത്തിലെ 9 പേര്‍ക്കും വൈറസ് ബാധ

കേരള പോലീസ് എന്ന തലക്കെട്ട് നല്‍കിയതായിരുന്നു സത്യവാങ്മൂലം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പീറ്റര്‍കുട്ടിയുടെ കടയില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് എഴുകോണ്‍ സ്റ്റേഷനിലെ എസ്.ഐയും സംഘവും പീറ്റര്‍കുട്ടിയുടെ കടയിലെത്തി സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ രണ്ടുരൂപ വിലപറഞ്ഞ് എസ്‌ഐയ്ക്കും നല്‍കി. ഇതോടെ പീറ്ററിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്