ആപ്പ്ജില്ല

വിവിധ ജില്ലകളിൽ മോഷണം, ക്ഷേത്രത്തിലെ ഓട്ട് വിളക്കുകളും കവർന്നു; യുവാവ് അറസ്റ്റിൽ

നിരവധി ജില്ലകളിൽ മോഷണം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. കൊല്ലം മയ്യനാട് കൈതപ്പുഴ സ്വദേശി അരുണിനെയാണ് പൂയപ്പള്ളി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Samayam Malayalam 29 Mar 2023, 1:17 pm

ഹൈലൈറ്റ്:

  • നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.
  • കൊല്ലം മയ്യനാട് സ്വദേശി അരുൺ ആണ് അറസ്റ്റിലായത്.
  • പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കൊല്ലം മയ്യനാട് കൈതപ്പുഴ ക്ഷേത്രത്തിന് സമീപം മണ്ണനത്ത് വീട്ടിൽ അരുണിനെയാണ് (26) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിൽ മോഷണം നടത്തിയിരുന്ന അരുണിൻ്റെ നേതൃത്വത്തിൽ എട്ടോളം പേരടങ്ങുന്ന സംഘമുണ്ടെന്ന് പോലീസ് പറഞ്ഞു.
'രണ്ട് പുരുഷന്മാർ വാത്സല്യത്തോടെ അടുത്തിരുത്തി, വസ്ത്രം അഴിച്ചു'; ആറാം വയസിലെ ലൈംഗികാതിക്രമം വിവരിച്ച് കളക്ടർ ദിവ്യ എസ് അയ്യർ
ചാത്തന്നൂർ പുലിക്കാക്കൊടി, പരവൂർ, തെക്കുംഭാഗം എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന അരുൺ ഭാര്യവീടായ പുന്നക്കോട് കോളനിയിലും മാറിമാറി താമസിച്ചു വന്നാണ് മോഷണം നടത്തിയിരുന്നത്. ജനുവരി 10ന് മീയ്യന്നൂർ കൊട്ടറ കുളത്തൂർ ക്ഷേത്രത്തിലെ 15ഓളം ഓട്ട് വിളക്കുകൾ മോഷണം പോയ സംഭവത്തിൽ രണ്ടു പ്രതികളെ പൂയപ്പള്ളി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 45,000 മുതലാണ് ഇവിടെ നിന്നും നഷ്ടമായത്. ഈ കേസിൽ പ്രധാന പ്രതിയായിരുന്നു അരുൺ.


ഈ കേസിൽ പ്രധാന പ്രതിയായിരുന്നു അരുൺ ഒളിവിൽ ആയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ അരുണിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. പുയപ്പള്ളി പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പരവൂർ ഭാഗത്ത് നിന്ന് ബൈക്കിൽ വരുന്നതിനിടെ അരുണിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരങ്ങൾ വ്യക്തമായത്. അമ്പലങ്ങൾ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് സ്ഥലങ്ങൾ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പരിസരം എന്നിവടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. ഇത്തരത്തിൽ പത്തോളം ബൈക്കുകൽ ഇയാൾ മോഷ്ടിച്ചു. മാല പൊട്ടിക്കൽ, വിടുകളിൽ കയറി മോഷണം എന്നീ കേസുകളിലും അരുണിന് പങ്കുള്ളതായി വ്യക്തമായി. തമ്പാനൂർ, പേട്ട, ആറ്റിങ്ങൽ, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം ഈസ്റ്റ്, ഇരവിപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് നിരവധി മോഷണങ്ങൾ നടത്തിയത്.

വീടിന് മുന്നിൽ ഇന്റിക്കേറ്ററും കത്തിച്ച് ബൈക്ക്, വേറെ ഒന്നും നോക്കിയില്ല മോഷ്ടിച്ചു, പോലീസ് പ്രതികളെ പൊക്കിയത് ഇങ്ങനെ...
പൂയപ്പള്ളി, എസ് എച്ച് ഒ ബിജുവിൻ്റെ നിർദേശനുസരണം എസ് ഐ അഭിഷാഷ് എ ആറിന്റെ നേതൃത്ത്വത്തിൽ എസ് ഐ ജയപ്രദീപ്, എ എസ് ഐ ബിജു മറ്റ് പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, മുരുകേശ്, അൻവർ, വിഷ്ണു എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്